ത്വാഹാ ത്വാഹാ സയ്യിദുൽ അമ്പിയ രാജാ
നേതാ നേതാ ജയിദുഹും മഹ്മൂദാ...
പനിനീരിന്നിതളിൽ ഒരു ചെറു ഹിമകണം പോലെ
പവിഴാധരമിൽ വിരിയുമൊരറിവഴകാലെ...
നിസ്തുല തിര താരമെ മുസ്തകീമിൻ തിരുവഴിയേ...
വിസ്തൃത പൂന്തോപ്പാം സ്വർഗ്ഗ ബസ്തി കാട്ടും ഗുരു നിധിയേ...
മഹ്മൂദുൽ അമീനാ...
മഹ്ബൂബ് ദുൽ യകീനാ... (2)
മധുരാനുഭൂതി നൽകും സകിപോൽ ചാരെ വരുന്നേ...
(ലബ്ലെെക്കയാ... സഅദൈക്കയാ.... നബി മുർതളാ.... സ്വല്ലി അലൈഹി...) (2)
ഗുരു ഹാദിയാ... തിരു ജോതിയാ... വഹ്ദത്തിലുദിത്ത റബീഇയാ... (2)
.................................
നഭസ്സിൽ പൊൻപി റയാണോ
വിഹസ്സിൻ നൂർ നബി...
മനസ്സിൽ തേൻ മഴയാണോ...
മഹത്വം പൂണ്ട മൊഴി... (2)
( ത്വാഹാ ... ത്വാഹാ )






കനിവൂറും ആ കവിളിൽ മിന്നും കരുണാ നക്ഷത്രം...
ദയവൂറും ആ കവിളിൽ നമ്മുടെ ഉന്നതിയതു മാത്രം.... (2)
ഹസ്തം ഇവർ നീട്ടിയടുത്താൽ
ഗ്രസ്തം വ്യഥയാറ്റി സുഗത്തിൽ...
സന്നിതി കാട്ടുമൊരുന്നത നൂറെ ഗുരുവെ...
ഉരുകിടും നേരം
വരുമൊരു താരം
തിരുനബി മതിമുഖ ജീവേ
ഹിതമരുൾ പൂവെ.. പ്രാണപിതാവേ.. ചിര മധിവസ സുഖദാറേ...
ഇവർ ചിന്തും ഹംദിൻ ചന്ദം തൂകും ഇശലാൽ...
ത്വാഹാ.... ത്വാഹാ... തിരു നൂറെ ത്വാഹാ... (2)






പരിമള വദനമിൽ പുഞ്ചിരി പൂത്താൽ നിത്യ ഹയാത്തുണരും
പരിഭവമാം ഹ ള്റത്തിലുരത്താൽ പരിഹാരം പകരും (2)
മുർതളാ യാ...
മുജ്തബ യാ...
ഹഖ് റസൂൽ നബി ശാ ഹെ ജഹാ... (2)
കുൻ ഫയകൂൻ എന്ന പൊരുൾ പൊങ്കും തിങ്കൾ ലങ്കും നബി ഗുരു മലരിതളെ
( ത്വാഹാ... ത്വാഹാ... )
തിരുചരണം ഒന്നു പുണർന്നാൽ എത്തും വിജയത്തിൽ...
നബികിരണം വന്നു പതിച്ചാൽ നിത്യം ഉയരത്തിൽ (2)
തിരുത്വാഹ നബിയുടെ മദ്ഹുകൾ ചൊന്നാൽ.....
ഉടൻ തീരുമവരുടെ കഥനമതെല്ലാം.... (2)
സ്വല്ലി അലാ സയ്യിദിനാ... ത്വാഹാ തിങ്കളെ (2)






മക്കത്തുദിമതി മുത്തൊളിവേ
ഹഖിൻ അലയൊലിയുള്ള റിവേ...
ദിക്ക് മുഴുക്കെയും തക്ക ത്വഹൂറിൻ ആലംബമേ... (2)
നബി ത്വാഹാ റസൂൽ(2)
മുഹമ്മദ് രാജ തേജാ അമ്പിയ നൂറല്ലേ... (2)
അഹ്മദിലാഹിൻ ദൂതാ ... സദ്ഗുരു മുഖമല്ലേ... (2)
നിത്യാനന്തത്തിരുമുഖമെങ്കും
കണ്ടാൽ ഇഹപര ഉന്നതി പൂകും (2)
വിത്തം കഹനവുമൊത്തം വിളങ്കി ലങ്കും മുസ്തഫ സയ്യിദുരത്തമ നൂറെ... (2)
നൂറേ..........