അതിസുന്ദരം മനോഹരം | Adhisundaram Manoharam | Suhail Faizy | Madh Song Lyrics





അതിസുന്ദരം മനോഹരം

പ്രിയങ്കരം റസൂല് ...

മധു പെയ്തൊരാ മദീനയിൽ 

മയങ്ങിടുന്ന നൂറ്...

നിറ ദീപമായ് മഹത്വമേറിടുന്നൊരരുമമഴക് 

സുഗന്ധമായ് പ്രപഞ്ചമേതിലും 

വിരിഞ്ഞ പൂവ്...

           *(അതിസുന്ദരം)*


ആലമുടയോൻ  പടക്കുന്ന 

മുമ്പേ പ്രഭാവെ ..

ആധി പെരിയോൻ പ്രഭാവെ 

അയച്ചുള്ള 

പൊരുളുള്ള ജീവെ.. *(2)*

അഹദിൽ അജബായ് 

മുനാജാത്തിലായുള്ള മീമെ

അൽ അമീനെ അമീറെ 

അറിവിന്റെ നിറവെ...

صلى الله على محمد 

صلى الله عليه وسلم... *(2)*

അനുരാഗം അഭിലാശം 

തിരു ദൂതരോട് പ്രേമം 

അകമോഹം അവിരാമം 

തിര തല്ലുമീ വികാരം 


ഹവാ അന്തേരാ തോ മഹ്താബ് റസൂലെ 

ദർദ് ദിലോം മേ 

ബർസാത് ഹബീബേ 

അമ്നോ സുകൂന് കാ 

ബാഹർ ബി തൂഹെ 

ശാമെ ഇലാഹി കൊ 

ശഹ് ലേ ബി തൂഹെ.. *(2)*

           *(അതിസുന്ദരം)*


നീല രാവിൽ തൂമഞ്ഞ് 

പൊഴിയുന്ന പോലെ 

മൗന മൊഴികൾ മൊഴിഞ്ഞുള്ളൊരാ 

പാൽ നിലാവേ.. *(2)*

പകലുമായുന്ന നേരം 

ഇലാഹിന്റെ ചാരെ 

കവിളിലൊഴുകുന്ന കഥനം 

പറഞ്ഞുള്ള നൂറേ 

صلى الله على محمد 

صلى الله عليه وسلم 

      *(അനുരാഗം)*

      *(ഹവാ അന്തേരാ)*

   *(അതിസുന്ദരം)*

Post a Comment

Previous Post Next Post