ലബ്ബൈക്ക പാടുന്നു ജന കോടിയടങ്കലും ഉടയോനോടോടടുക്കും
ലക്ഷ്യം ഇലാഹിന്റെ പൊരുത്തത്തിൽ ഉരുകിക്കൊണ്ടിജാബോതി നടക്കും
ഉള്ള് തുടിച്ച് കൊതിച്ച് വിളിച്ച് ജയിച്ച് മതിച്ചുടലോർത്ത് രസിച്ച്
പതി മക്കത്തടുത്തിടുന്നെ റബ്ബിൻ
ഉദി ബൈത്ത് നളർത്തിടുന്നെ ഖൽബിൽ
പെരുത്ത മുഹബ്ബത്തോടെ ഒരുത്തനെ തേടി നിണ്ടാനെ വിണ്ടാനെ ഗുണം പൂണ്ടാനെ..
(ലബ്ബൈക്ക പാടുന്നു)
പല ദേശം പല ഭാഷ പല വേഷം അവിടം
പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം (2)
അഖിലരും ഖലീലുള്ള വിളിച്ചോരാ വിളി കേട്ട്
അതൃപ്പത്തിൽ തൽബിയത്തിൻ വചനങ്ങൾ ഉരുവിട്ട് പാടി അവർ തേടി
ജഗമാകെ പടച്ച് തലത്തിൽ ഭരിച്ച്
തുണച്ച് നയിച്ച് പുരാനെ വിളിച്ച്
നിണ്ടാനെ വിണ്ടാനെ ഗുണം പൂണ്ടാനെ...
(ലബ്ബൈക്ക പാടുന്നു)
സഫാ മർവക്കിടക്കവർ സഹ്-യുകൾ നടത്തി
സ്മരണയിൽ ഹാജറുമ്മ മകനുമായ് വന്നെത്തി (2)
സ്‌മൃതികളിൽ പകരുന്ന ജലം സംസം കുടിച്ചും
സുബ്ഹാനിൽ തസ്ബീഹും തക്ബീറും ഉരുവിട്ട് കൂടി
അവർ തേടി
ജഗമാകെ പടച്ച് തലത്തിൽ ഭരിച്ച്
തുണച്ച് നയിച്ച് പുരാനെ വിളിച്ച്
നിണ്ടാനെ വിണ്ടാനെ ഗുണം പൂണ്ടാനെ...
(ലബ്ബൈക്ക പാടുന്നു)