റൂഹെന്നിൽ പിരിയുന്ന നിമിഷം _ അനുരാഗ വിലാപം_ Roohennil Piriyunna_ Shahin Babu_Swadique Azhari_ Madh Song Lyrics




റൂഹെന്നിൽ പിരിയുന്ന നിമിഷം
അരികിൽ വരാമോ ഹബീബേ...
മൗത്തെന്നിൽ അണയുന്ന നേരം
മുത്തം തരാമോ നിലാവേ....(2)

അടയും അന്നെന്റെ കൺകൾ
തളരും എന്റെ കൈകൾ
ഇടറും എന്റെ മൊഴികൾ തേൻ മലരേ
അരികിൽ അങ്ങൊന്നു വന്നാൽ
അലിവാൽ മൊഞ്ചു തന്നാൽ
ആ ദിനമെന്നിൽ കൂട്ടാമോ
യാ റസൂലേ.. യാ ഹബീബേ.....

(******)

അവസാന ശ്വാസം ഞാനെടുക്കുമ്പോൾ
കസ്തൂരി ഗന്ധം നിറച്ചിടുമോ
ആരും കേൾക്കാൻ കൊതിക്കും വചനം
എന്നുടെ കാതിൽ ചൊല്ലിടുമോ....(2)

അങ്ങല്ലാതാരാണ് എന്നിൽ
തണലായ് ആരാണ്...(2)

(*********)

ഇരുളാർന്ന ഖബറിൽ ഞാൻ അണയുമ്പോൾ
തിരു വെട്ടം എന്നിൽ നൽകിടാമോ...
ഇടുങ്ങും ഖബറിന്റെ ചോടെഞാൻ ചേരുമ്പോൾ
തിരു നോട്ടം എന്നിൽ നൽകിടാമോ....(2)

അങ്ങല്ലാതാരാണ് എന്നിൽ
തണലായ് ആരാണ്...(2)

(*********)

Lyrics by:

MEEM CREATIONS
















Post a Comment

Previous Post Next Post