ലോകവും ലോകരും നെഞ്ചോടു ചേർത്തുള്ള
മൊഞ്ചുള്ള തങ്ങളാണെന്റെ റസൂൽ...രോഗവും മോഹവും പേറും മനങ്ങളിൽ
ശാന്തി തൻ ദീപവുമാണെൻ റസൂൽ..(2)
ശത്രുവിന്റെ ഹൃത്തിലും നാമമൽഅമീൻ
തിരു കരത്തിലധരവും ചേർത്തുള്വാലിമീൻ...(2)
ത്വാഹ റഹ്‌മത്തുല്ലില്ലാലമീൻ....
(******)
യുസുഫുന്നബിയിൽ ചന്തം കണ്ട് പെൺകൾ
നോവറിയാതെ മുറിച്ചു കൈകൾ...
നൈലിൽ കണ്ടപൈതൽ
അത്ഭുതമാം ലെങ്കൽ
കണ്ടും ഫറോവക്ക് സ്നേഹം ഖൽബിൽ...(2)
സകലം തിരു നൂറിനാൽ
സദയം തേടി അവരിനാൽ
ഇഹവും പരവും പാടും ആ ശീലുകൾ...(2)
ജനലുകൾ ജബലുകൾ
ഹജറുൽ ശജറും ഫജറും
കാത്തുനിന്ന തിങ്കൾ....
(*******)