അകിലരുൽ അവർ പകർന്ന്
നൽകി നല്ല നേര്....
വിസ്മയ പൊരുള് വിസ്തരിച്ച കരള്
വീഥിയിൽ വിതച്ചു വാഹിദിൻ
വിശുദ്ധ ദിന്...(2)
കനിവൊഴുകിയ കടലാഴി
വരമരുളിയ വരദാനി
വേതം വാഴ്ത്തി പാടും പുകളേ
യാ...
നബിയേ തിരു നബി മലരേ
ഗുണവുരു ഗുരുവേ
തിരുജക ലോകത്തിന് സബബായവരേ...(2)
(*****)
വ്യഥ പാടിയ കൗമിൽ
വിജ്ഞാന ദീപമേൻന്തി...
വന്നു വിനയത്തിൻ പുഞ്ചിരി
തൂകിയെന്റെ ഹാദി...(2)
പാതി കുളിരൊയുകി പാരാകെ പ്രഭ ചിന്തി
പതിനേഴുകീറി പുണ്യം പെയ്തിറങ്ങി...
പാലകന്റെ നൂറേ പകലോനിലെ പ്രഭാവേ
പാൽ നിലാവിൻ വെൺതാമരയേ
യാ...
നബിയേ തിരു നബി മലരേ
ഗുണവുരു ഗുരുവേ
തിരുജക ലോകത്തിന് സബബായവരേ...(2)
(******)