മീമോടെ തുടങ്ങും മദീന _ Meemode Thudangum Madina _ Madh song lyric













 മീമോടെ തുടങ്ങും മദീന

മശ്ഹൂർ ബലദ് അമീന

മിസ്ഖിന്റെ മമ്പഅ് സ്ഥാന

മിസ്ബാഹ് നൂറ് നബീനാ.... (2)


മനം ഖുബ്ബത്തുൽ ഹളറാ

മഹ്ബൂബിന്റെ മസാറ...(2)

കാണാന് മുനവ്വറ

കരയുന്നൊരു ഫഖീറാ...(2)

(*******)


എൻ മൗത്ത് സകറാത്ത്

ഏറ്റം ഖബറിലെ ളുൽമത്ത്...(2)

എടങ്ങേറിൽ ഖിയാമത്ത്

എന്റാള് മദീനത്ത്...(2)


(*********)


പാറും പറവകൾ ഇതിലേ വരൂ

പറക്കാന് ജനാഹ് തരൂ...(2)

ബേജാറ് പറയാനാ

ബക്കീഇലടങ്ങാനാ...(2)


ഈമാന് മടങ്ങും ത്വയ്ബ

ഈ മണ്ണിനെന്തൊരു ത്വീബ

ഇഷ്കിന്റെ അഹ്‌ലിന് കഅ്ബ

ഇത് ആലമിന്റെ ഖൽബാ...(2)


(*******)


ഇത് ഖിബ്‌ലത്തുൽ ഖിബ്‌ല

ആ റൗളയിലെൻ ഖിബ്‌ല...(2)

വിളിക്കൂലെ ബിലാ ഖുബ്‌ല

വരണം മൗത്തിൻ ഖബ്‌ല...(2)


ഈ നള്മിത് കേട്ടത് കൊണ്ട്

ഇഷ്കിൻ കലാമും പൂണ്ട്

ബദ്റുൽ കമാലെ കണ്ട്

മൗത്താകണം കൊതിയുണ്ട്...(2)


(*******)







Post a Comment

Previous Post Next Post