==================================
രചന: സ്വദിഖ് മുസ്‌ലിയാർ പെരിന്താട്ടിരി
തിരു നബി സ്നേഹമെന്റെ പാട്ടിൽ മാത്രമായിടുകിൽ
പാവം പരാജിതനായ് മാറും തങ്ങളേ...
തുരുതുര പാപമിൽ ഞാൻ ഏറെ നാൾ
അലഞ്ഞിടുകിൽ
പാവന ജീവിതമെന്നാണു തിങ്കളേ....(2)
തിരു ജീവിതമാണെന്റാഗ്രഹം നബി
തിരു പാദ സേവനം മാത്രമാ കൊതി....(2)
തകരുന്നുണ്ട് മനം തരണമെന്നിൽ സ്നേഹം നധം
തഖ്‌വയിലെൻ ചലനം ഹുദ്ബിയദി...
(*******)
മദ്ഹോതുന്നവനിൽ മദദേകിടുന്ന നബി
മനമെരിയുന്നവനിൽ മധുരം തരുന്ന നിധി....(2)
മനസാന്തരങ്ങളിൽ മഹാരാജ മുത്ത് നബി
മഹിമ നിറഞ്ഞയകിൽ മാസ്മരികതയെത്ത മതി...(2)
പുണ്യ റസൂൽ പുകളോതുന്നുണ്ട് ഞാൻ ലോകമിലാകെ രക്ഷ
പുണ്യ മദീന നോക്കി പൂർണ നിലാവെ മടക്കി കാണുമ്പോൾ പ്രതീക്ഷ...(2)
പാടുന്നുണ്ട് സദാ പാപമെന്റെ കൂടെ ഇതാ
പാവന മാക്ക് ഹുദാ ഹൂദ്ബിയദി...
(********)
അസ്റാറുന്നബവി നുണയേണമെന്റെ കൊതി
അഹ്ബാബിൻ പിറകിൽ ഒരു പാവമുണ്ട് നബി...(2)
അസ്റാഈലണയും മുമ്പേന്നിലേകു വിധി
അബ്റാറിൻ മരണം നേടാനായുള്ള ഗതി...(2)
അശ്റഫുൽ ഹൽഖിന്റെ ദീനിന്റെ സേവകനായ് മഖ്ബൂലാക്ക് നാഥാ
അഖ്മലുൽ ഹൽഖോരെ വാനോളം പുകഴ്ത്തുവാൻ തൗഫീഖോകു സദാ....(2)
തിരു നബിയോരെ ശഫാഅത്ത് മാത്രമാണ് ശിഫ സയ്യിദ ശുറഫ ഹ്വുദ്ബിയദി....
=================================