സ്നേഹം മരിക്കരുതേ_ Sneham Marikkaruthe _ Thoha Thangal Pukkotoor _ Madh Song Lyrics

https://youtu.be/dr8YJI2qnpU



സ്നേഹം മരിക്കരുതേ നീധി മറയരുതേ
ധർമ്മമകലരുതേ നന്മ വെടിയരുതേ...(2)
ഇത് ത്വാഹ റസൂലിൻ വാക്ക്
ആ വാക്കിനാണേ ഊക്ക്
അത് ലോകക്കാരെ കേൾക്ക്
അതിലാണേ ശിഫയോർക്ക്....(2)

(********)

പുഞ്ചിരിയിലെ ധർമ്മം ചൊല്ലീ ലോകത്തിൻ നോതാവേ
ചിന്തകൾക്ക് പ്രകാശമോകീ നൂറ്റാണ്ടിനൻ ജേതാവേ....(2)
നേര് തേടാൻ ആ ഹദീസുകൾ പരതി നോക്കൂ കണ്ടിടും
ഏത് കാലവും പ്രോജോലിക്കും തിരുവിമോചന പാഠങ്ങൾ
ചോര മണക്കും വെറിയിൽ തിളക്കും മനുഷ്യ മനസ്സിനെ ഇണക്കുവാൻ വഴിയുണ്ട്
നീതി പരത്തും സ്നേഹം നിറക്കും തിരു ഹബീബിൻ വാക്കിന് മൂർച്ചയുണ്ട്്

(*********)

ലോക നാഥനും മലക്കുകളാകെ തിരു നൂറിൽ സ്വലാത്തോതുമ്പോൾ
ഭൂമി മുകളിൽ നിർഭാഗ്യരായ് നാം നബിയോരെ മറന്നിടുന്നു....(2)
ഹൃദയ മുള്ളിൽ രക്തം പോലെ പടരണം തിരു ചിന്തകൾ
നാവ് മൊഴിയും വാക്കിൻ കൂടെ നിറയണം സ്വലവാത്തുകൾ
കൈകൾ ചലിക്കും കാലം മുഴുവൻ എഴുതിടേണം തിരു മദ്ഹിൻ വരികൾ
കൂട്ടിടേണം കൂടെ എന്നും തിരു ഹബീബരെ മെഴിയുന്ന സൗഹൃദങ്ങൾ
ഞാൻ

(*******)






Post a Comment

Previous Post Next Post