കരുണ കടലിന്റെ വെണ്മ | Karuna Kadalinte Venma | Madh Song Lyrics




കരുണ കടലിന്റെ വെണ്മ

 അലിവിൻ മധു വുറ്റി ചോരുന്ന ഹബീബി നന്മ...

 മടിയിൽ നിലാവിൻ ഉറങ്ങാൻ

കനിവിൻ ഹൃദയത്തിലായിരം വിടർന്ന പൂവാ....


 കണ്ണീരിൽ തീരം ചേർന്നു കിടന്നാൽ....

 നീലനിലാവിന്നും അഴകില്ല.....

കതിരിട്ട പുണ്യ ശ്രുതികളിൽ എല്ലാം

ആ മഹബൂബരെ മദ്ഹില്ല..

                                   (കരുണ )

പരിമളമലരഴകേ-  മതിയോ തനിമ...

പനിമതിയുടെ ഇസ്മിൽ- പുലരും കലിമ

പവിഴം വിതറി ഒഴുകും പിരിശ പെരുമാ

പകലിരവുകളരികിൽ

സ്തുതിയായ് പൊലിമ...


കരതേടി തിരമാല അലതല്ലി തകരുമ്പോൾ

കരയിലെ കുളിരിനെ പുണരുവാൻ കഴിയാ നോവ....

                                   (കരുണ )

നിഴലകന്ന മെയ്യിൽ നുബുവത്തഴകായ്.... ഇതൾവിരിഞ്ഞ ചുണ്ടിൽ ചിരി മലർ നിറമായ്....

ഇരുൾമുറിഞ്ഞ വജസ്സിൽ മധുര ത്തികവായ്...

 ഇരുൾ പൊഴിച്ച തെളിനീർ അജബിലുമ ജബായ്...


നിമിഷങ്ങൾ വിളികേൾക്കാൻ മണ്ണിൽ ചെവിയോർക്കുന്ന ചെറുകണ മറിയുന്ന  ബാങ്കോലിയിൽ പുതു മഹിമ...

(കരുണ)

Post a Comment

Previous Post Next Post