എന്നെ വിളിക്കാൻ ഒന്ന് പറയു സിദ്ധീഖുൽ അക്ബർ...
എന്നെ ശ്രവിക്കാൻ ഒന്ന് ഉണർത്തു ഉമർ ബ്നുൽ ഖത്താബ്...(2)
മുത്തിന് ചാരെ ഖിയാമത്തോളം കിടക്കാൻ ഭാഗ്യം ഉള്ളോരേ...(2)
എന്നെ ഒന്ന് പറഞ്ഞീടാമോ തിങ്കളോട്...
(എന്നെ വിളിക്കാൻ...)
ഞാനെഴുതിയ ഇശ്ഖിന്റെ ശീലുകൾ കേട്ടിരുന്നുവോ മദീനയിൽ...
ഞാൻ പൊഴിച്ചുള്ള കണ്ണുനീരിൻ കഥ ആരെങ്കിലും ചൊന്നോ റൗളയിൽ...(2)
ഒന്ന് പറയാമോ സിദ്ധീഖോരേ മുത്തിനോടെന്റെ വിശേഷങ്ങൾ...
ഒന്ന് പറയാമോ ഫാറൂഖോരേ എന്റെ വിരഹത്തിൻ ഗീതങ്ങൾ...
(എന്നെ വിളിക്കാൻ...)
കഅബിന്നും ഇമാം ബുസൂരി ശൈഖ് ഉമർ ഖാളിക്കും നൽകിയ സ്നേഹമേ...
കാലത്തിൻ പാപി ഞാൻ എങ്കിലും തങ്ങളെ എന്നെ തിരിഞ്ഞൊന്നു നോക്കൂലേ...(2)
ഒന്ന് പറയാമോ സിദ്ധീഖോരേ മുത്തിനോടെന്റെ വിശേഷങ്ങൾ...
ഒന്ന് പറയാമോ ഫാറുഖോരേ
എന്റെ വിരഹത്തിൻ ഗീതങ്ങൾ...