ഈന്തപ്പഴത്തിൻ തേൻ വിളമ്പുന്നൊരു സ്നേഹവിദാനം..
ഇഷ്ട്ടക്കടലിൽ പ്രേമത്തിരകൾ വിരിയും കമാനം..
മെഹബൂബ് വാഴും നാട്
മനമേ കുളിർത്ത മേട്
മധുരാർദ്ര ഗീതമിലലിയും..
ഹബീബിൻ മദീന ബലദുൽ അമീനാ..2
മുത്തുനബിയില്ല ത്വയ്ബയെ കാണാനാവില്ല
മുത്തു ബിലാലും നാടുവെടിഞ്ഞു താങ്ങാനായില്ല
റാഹത്തിൻ മോഹനസ്വപ്നം നിറവേറുവാൻ
റഷീദുൽ ബാഗ്ദാദി ഇലൽമദീന..
ഹബീബിൻ മദീന ബലദുൽ അമീനാ...2
പാദുകമേ വേണ്ടെന്നോതീ മണ്ണിൽ മാലികിയും
പതിമണ്ണിൽ തിരുകരം പുൽകാൻ വന്നു രിഫായിയും
വീരരുമർ ഖാളിയുമോതി യാഅക്റമൽ കുറമാ..
വീശും ജമാൽ റൗള തോപ്പും തുറന്നു ശോഭനമാൽ
ഹബീബിൻ മദീന ബലദുൽ അമീനാ...2
ത്വലഅൽ ബദറു പൊങ്ങി ഇശ്ഖിൻ കേദാരം
താഹ റസൂൽ പുൽകിയ നാടിതു ഇശലിൻ പൂമാനം
ഖുബ്ബത്തുൽ ഖള്റായിൻ ചുവടേറണം..2
ജന്നാത്തുൽ ഫിർദൗസിൽ അലിഞ്ഞിടണം
ഹബീബിൻ മദീന ബലദുൽ അമീനാ..