മുല്ല പൂവായ് കുഞ്ഞോമൽ... മുകളിൽ തണലായ് വന്നു മുകിൽ...(2)
മുന്തിരി വള്ളി തളിർക്കും മരുവിൽ കുളിരായന്നു മണൽ...
മുഖമഴകൊത്തൊരു പൊന്നാമ്പൽ... മുത്തിനെ മുത്താനെൻ വെമ്പൽ...
മുന്തും മദ്ഹിൻ മധുമഴ തേടും... ഇവനൊരു വേഴാമ്പൽ...
അവരൽ അമീനെന്നു വിളിച്ചു വളർത്തിയ ചെമ്പക മലരിതളാ...
അംലാക്കുകൾ കഴുകിയ ഹൃദയം തുമ്പ സുമത്തേനിൻ പുകളാ...
(പൊലിവായ്... പൊരുളായ്... തിരു തിങ്കൾ നുറുളളാ...2)
കഅബക്കകമിൽ തിരു ഹജ്റുൽ അസ്-വദ്
വെക്കാൻ തർക്കം തീർത്ത - ഗോത്രങ്ങളിൽ പിരിശത്താലെ തിരു വസ്ത്രം ചേർത്ത്...
കനലിൽ കരയുന്ന ഉമ്മക്കരികിൽ ചെന്നാ കഥനം കേട്ട് കനിവാലാ ചൂടിൽ ചുമലിൽ
ചുമടന്നെടുത്ത്...
അലിവിൻ പത്തര മാറ്റാണ്... അഴകിൻ ചിത്തിര മുത്താണ്...
ആ ജീവിതമപരാജിത ശോഭിത മാതൃക വഴിയാണ്...
പരിശുദ്ധ മനസ്സുള്ളിൽ വിരിയും പരിഹാര വജസ്സുകള്...
പിരിയും നേരത്തുമ്മത്തിനെയോർത്തു കരഞ്ഞാ കണ്ണുകള്...
ഹിറയിൽ നിന്നും ഇഖ്റഹിനാൽ ഇരുളിൽ ഇടറിയ ഈ ലോകത്ത് - ഇസ്സത്തായ് ഇസ് -ലാമിന്റെ പൊൻ പ്രഭ തെളിയിച്ച്...
ഹിജ്റയിലും തിരു ശിരസ്സിന്നായ് ഓടിയടുത്ത സുറാഖത്തിന്ന് മാപ്പേകി കിസ്റാ വിജയ പ്രവചനമറിയിച്ച്...
ആയുധമേന്തിയ ശത്രുക്കൾ... ആറ്റലിനരികിൽ മിത്രങ്ങൾ...
ആധി പറഞ്ഞവരിൽ അവരേകി ആശ്വാസ പൂക്കൾ...
കണ്ണഞ്ചും പാൽ പുഞ്ചിരിയിൽ ഒരു തരി വഞ്ചന കണ്ടീലാ...
കാതിൽ പതിയും മൊഴിയിൽ പഴിയൊട്ടും കേട്ടതറിഞ്ഞീലാ