പരം പൊരുളായ് വാഴ്ന്തിടും പാലകാ...
ഹിറത്താനമിൽ നാന്ദിയായ് നായകാ...(2)
തമ വാവിൻ മുകിലല മാറ്റി മന്ദാരം...
തിറമായ് ഹിറയിൽ മധു നറു നിറ സിന്ധൂരം...
ധ്യാനവേദി അരങ്ങിൽ അഹദിനൊളിവേകി
ദാനമേകിയതാൽ അഹമ്മദു ഉലകിതിൻ ഗുരുവായി
ഖത്മുന്നൂർ ഹുദാ ഹികമായി ഇതാ ഇറയവൻ തന്ന സുധാ
രാജ വസീർ റോജ വസീൽ തേജാ റസൂൽ
താജാവേ താജാ... രാജാവേ രാജ...
ജഗനിധി വിധി നേരായ്നേർന്ന് ലോകം
സാരം ചേർന്ന് അതിയഴകിൻ വിതാനത്തിൽ
മധു നുകർന്നവരായ്...(2)
കേൾകയായ്... വാഴ്കയായ്...(2)
കാമിലൊത്ത് സ്തുതി വഴി വെളിപെടലായ്
ഷാഹിദൊത്ത് അണൈന്ത വരാം
സ്വഹബതരായ് മശ്ഹൂറായ്...
മരുഭൂവിൽ മലർ ഹാരമേ മനമേറി മണം പരന്നേ...
കുടിലത ഗതി കുതികൾ തീർന്ന് നേരിൻ ഓരം ചേർന്ന്...
കലിമതരും രാഗത്തിൽ ലയമധുരിതരായ്...(2)
നേശമായ്... പാശമായ്...(2)
നാങ്ക് ദിക്കിൽ തിരുദൂദിൻ പൊരുളരുളായ്...
വേദമുക്തിക്കണി നിരവായ് രണ വരിയായ് നിലയോരാം...
തിരു നൂറിൻ പുകൾ പാടവെ... തൗഹീദിൻ കൊടി പാറവെ...
ദിനിലൊത്ത് ചേലിൽ ചേർത്ത്
സ്നേഹവഴിയിൽ പോകവേ...
താനമാ കഅബായകത്ത്
ബിലാലിൻ നാദം കേൾക്കവേ...(2)