_കൊച്ചു പ്രസംഗം_
_~==================~_
അസ്സലാമുഅലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു. ഇന്ന് നബിദിനമാണല്ലോ.. വേദിയുണ്ടാക്കി തോരണങ്ങൾ തൂക്കി മദ്രസയും പരിസരവും അലങ്കരിച്ച് ഓരോ മുഖത്തും സന്തോഷത്തിന്റെ പൂത്തിരി കത്തിക്കൊണ്ടിരിക്കുന്ന ഒരവസ്ഥ യിലാണ് നാമിപ്പോൾ
ഞാൻ ഒന്ന് ചോദിക്കട്ടെ, ലോകം ഒന്നടങ്കം ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരു വ്യക്തിയുണ്ടോ..? ഇല്ല എന്നുതന്നെയായി
രിക്കും അതിനുള്ള മറുപടി. എന്തുകൊണ്ടും മാതൃകാപുരുഷനായ തിരുനബിﷺയുടെ സന്ദേശം അവിടുത്തെ ജീവിതം തന്നെയാണ് മറ്റുള്ളവർക്കു വേണ്ടി വെളിച്ചം നൽകി സ്വയം പ്രഭ പരത്തിയ ശാന്തി സമാധാനത്തിന്റെ ദൂതരായിരുന്നു തിരുനബിﷺ തങ്ങൾ.
ഉമ്മത്ത് എന്ന ഒരൊറ്റ വിചാരം മാത്രമായിരുന്നു തങ്ങൾക്കു ണ്ടായിരുന്നത്. അതിനാൽ ഉമ്മത്തികളായ നാം തിരുനബിﷺയെ സ്നേഹിച്ച് ജീവിക്കൽ അനിവാര്യമാണ്. നബിﷺയെ സ്നേഹി ക്കുക എന്നുപറഞ്ഞാൽ അതിനർത്ഥം നബിചര്യ പിൻപറ്റുക എന്നതാണ്. അതിന് നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ. ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ പ്രസംഗം ചുരുക്കട്ടെ. അസ്സലാമുഅലൈക്കും.
💥💥💥💥💥💥💥