അദബിൽ ഉരത്താൽ ജവാബുണ്ട്...
അതിമതുര കിനാവുണ്ട്...
അതിശയ ലോക രാജകുമാരൻ...
ആറ്റൽ റസൂലിൻ വരവുണ്ട്...
ആറ്റൽ റസൂലിൻ വരവുണ്ട്...
(അദബിൽ ഉരത്താൽ...)
ഖാദിർ തന്റെ കലാമതിലുണ്ട്...
കാമിലർ ത്വാഹാ സ്വലാത്തിൻ പുകള്...(2)
ഗഗനമിൽ അള്ള അംലാക്കുകൾ അഖിലം... ഒത്തൊരുമിക്കും ശീലുണ്ട് തിരു-
മുസ്തഫ നൂറിൻ സ്വലാത്തുണ്ട്...
(അദബിൽ ഉരത്താൽ...)
കേമ പെരുത്തെ മാഈശ് അണവാൻ...
കേതം കൊതിത്തെ മനം പുണരാൻ...(2)
കേട് കെമിത്തെ നഫ്‌സുടൽ തന്നിൽ...
നല്ല മനാമിൻ രാവണയാൻ...
ഗുരു യാസീൻ നബീതൻ സ്വലാത്തുണ്ട്...
(അദബിൽ ഉരത്താൽ...)
മരണമണയും നാളണവുണ്ട്
മനിത സഹായം ഇല്ലതിലാണ്ട്...(2)
മുന്തിയ ഈമാൻ എമ്പിടൈ മൗത്തും...
തന്നരുളും ശറഫോരുണ്ട്...
സത്യ താജുൽ മുനീറിൻ സ്വലാത്തുണ്ട്...
(അദബിൽ ഉരത്താൽ...)
ആശ്രയരില്ല ഖബറകമാണ്...
ആധി പെരുപ്പതിരുട്ടാറയാണ്...(2)
ആറടിയിലും നബി തുണയാണ്...
അതിനാധാരം നൽ സ്വലാത്താണ്...
അതിലാട് ദവാമൻ ഫർഹാണ്...