സാഗരം ദൂരെ ഒളിലെങ്കിടും നൂറേ...
സാദരം ചാരെ അണയേണമിവൻ പൂവേ...
ചൊല്ലിടുന്നിതാ നിലാവേ...
സങ്കടങ്ങളേറി ഞാനേ...(2)
ത്വയ്ബതൻ ചാരെ ദിനരാത്രികളില്ലാതെ...
ചൊല്ലി ഞാനേറെ സ്വലവാത്തുകളെൻ ജീവേ...
കഥനമൊന്ന് കേൾക്കു നൂറേ...
കനവിലൊന്ന് വാ നിലാവേ...(2)
(സാഗരം ദൂരെ...)
തിരു മദീന ചാരെ എൻ ഹബീബിലണയുവാൻ... കരയുമീകണങ്ങൾ കണ്ണിലെന്നും മൂകമായ്...
നറു നിലാവിൻ പൗർണമിയോടന്നു ചൊന്നു ഞാൻ...
ഒന്നു ചൊല്ലിടണേ എൻ സലാമിൻ മുത്തിനാൽ...(2)
സ്വീകരിക്കില്ലേ വ്യഥ തീർക്കൂ മുല്ലേ...
എൻ ഹബീബല്ലേ ഒന്നു പുണരൂ മെല്ലെ...(2)
സാല അയ്നായ ദൗമൻ ദവാമാ...
ത്വാല ഹിബ്ബീ ഇലൈക്ക ഇളാമാ...
ആശിഖീങ്ങൾക്കിതാ പുണ്ണ്യ ഗേഹം...
ത്വയ്ബ പാടുന്ന പ്രേമ സംഗീതം...(2)
(സാഗരം ദൂരെ...)
ഹിജ്റ വീഥിയിൽ കടന്ന ഖാഫില ചാരെ...
പഥികനെൻ പതങ്ങളണഞ്ഞില്ല മോഹമേ...
മിസ്ക്കൊഴുക്കിടും സുഗന്ധമെൻ മദീനയേ...
പുൽകിയോരിലും പതിഞ്ഞതില്ല കനവുമേ...(2)
സയ്യിദീ റൂഹീ മദ്ഹുമേറേ പാടി...
മണ്ണിൽ ഈ പാപി കഥന കഥകൾ ചൊല്ലി...
സാല അയ്നായ ദൗമൻ ദവാമാ...
ത്വാല ഹിബ്ബീ ഇലൈക്ക ഇളാമാ...
കവിളിലൊഴുകും കണ്ണീരിന്റെ നാദം...
ഇരുളിൽ അലയായ് ഒഴുകും ശോക രാഗം...(2)