തിരു ത്വാഹാ നബി സയ്യിദീ...
എന്നു കാണും ഞാനാ സന്നിധി... എൻ മോഹമാ ത്വയ്ബ വല്ലരി...
കുളിർ തെന്നലായി വരുമോ...
കനവാകേ ഇരുൾ മൂടി... മിഴിയാകെ നിണമൊഴുകി... ഇരപകലിൽ ഞാൻ തേടി... എന്നെ കേൾക്കുമോ നബിയെ... (തിരു ത്വാഹാ...)
കടലലകളിലൊരു കണമായി... കരകാണാതൊഴുകുന്നേ...
കരിമുകിലൊരു പെരുമഴയായി... കഥനത്തിൻ കഥ പാടി...
കരളിൽ ആശഏറി... കൽബകമാകെ നീറി...
കരിയിലപോലെ പാറി... കൈവെടിയല്ലേ നൂറേ...
പലരും ചെന്നു നബിയെ കണ്ടു എന്തെ ഞാൻ മാത്രം...
*( തിരു ത്വാഹാ...)
അടിപതറിയ ജീവിതമല്ലേ... അരികത്തായ് വരികില്ലേ...
അതിരെന്തിനു പാപിയിൽ നൂറേ... അവിടം ഞാൻ എത്തില്ലേ....
ദിശയറിയാതെ നീങ്ങി... ദിനമൊരുപാട് തേങ്ങി...
പ്രണയമതേറെ ചൊല്ലി... പ്രതിവിധി എന്നിലേകൂ...
പലരും ചെന്നു നബിയെ കണ്ടു എന്തേ ഞാൻ മാത്രം... ( തിരു ത്വാഹാ )...