ആറ്റൽ റസൂലുള്ളാവേ.....
ത്വാഹാ ഹബീബുള്ളാവേ....
തിങ്കള്‍ തെളി നിലാവേ....
സ്നേഹാ തരളിതമേ....(2)
അമ്പിയ മുർസലിൻ നേതാ
ആഖിറ നാളിലും ജേതാ(2)
(ആറ്റൽ റസൂലുള്ളാവേ)
അകലെയാ മരുഭൂവില്‍ അറീവുദിത്തില്ലേ...
അഹദിന്‍ അനുഗ്രഹങ്ങള്‍ അജബുതീർത്തില്ലേ..(2)
മണ്ണില്‍ മധൂരമേറും മലർ വിരിഞ്ഞില്ലേ...
മഹ് മൂദർ നബി തൻ മദ്ഹ് ചൊരിഞ്ഞില്ലേ...(2)
തിങ്കള്‍ നിലാവല്ലെ മുത്ത് ത്വാഹ റസൂലുള്ളാ...(2)
(ആറ്റൽ റസൂലുള്ളാവേ)
മണ്ണും മരങ്ങളും മദ്ഹ് പാടീലേ...
വിണ്ണില്‍ താരാദീപം പ്രഭാ പരത്തീലേ...(2)
പാരില്‍ പൗർണമീയായ് മുത്ത് തെളിഞ്ഞില്ലേ...
ആദീ പെരിയോനില്‍ സ്തുതി മുഴങ്ങീലേ..(2)
തിങ്കള്‍ നിലാവല്ലെ മുത്ത് ത്വാഹ റസൂലുള്ളാ...
തിങ്കള്‍ നിലാവല്ലെ മുത്ത് ത്വാഹ റസൂലുള്ളാ...
(ആറ്റൽ റസൂലുള്ളാവേ)