മക്കത്തെ മണ്ണും വിണ്ണും _ Makkathe Mannum Vinnum _ Madh Song Lyrics



മക്കത്തെ മണ്ണും വിണ്ണും
മർഹബ പാടി ഉദയം ചെയ്ത...
മന്ദാര തേൻ മലരേ... ത്വാഹ -
മന്നാൻ അയച്ച നിലാവെ...
മലരായ് വിടർന്ന സിറാജെ...
മദ്ഹോതി പാടാം അസ്സലാം...
മദദേകി കനിയു തിരു സലാം...
കനിവിൻ കനിയെ സ്വല്ലള്ളാഹ്...
കരുണക്കടലാം നബിയുള്ളാഹ്...
അഹദിൻ നിധിയെ ഖൈറുള്ളാഹ്...
അഖിലം സബബാം തിരുമുല്ലാ...

(മക്കത്തെ മണ്ണും വിണ്ണും...)

ആകാശത്തമ്പിളിയെന്നാ സുദിനമിൽ
പുഞ്ചിരി തുകീലേ...
ആഹ്ലാദത്താലെ സ്വർഗമിൽ ഹൂറികൾ മദ്ഹൊലി പാടീലേ... (2)
അംലാക്കുകളെല്ലാം മുത്തിൽ
മർഹബ പാടി നിറഞ്ഞില്ലേ...(2)
അഴകാർന്നൊരു മുത്തിൽ അമ്പിയ
ലോകം അജബായ് തീർന്നില്ലേ...
അൻത്ത ഹബീബി യാ സനദീ...
അൻത്ത ഹബീബി യാ മദദീ...
ഖുദ്ബീ അയ്ദീ യാ സനദീ..
ഖുദ്ബീ അയ്ദീ യാ മദദീ...

(മക്കത്തെ മണ്ണും വിണ്ണും...)

സത്യത്തിൻ തിങ്കളുദിച്ച നാളിൻ അത്ഭുതമേറീലേ...
നിത്യം ആ ശോഭയിൽ ലോകം
നന്മയിലേറി നടന്നില്ലേ...(2)
ഹൃത്തിൽ ഈമാനിൻ മധുരം ഊട്ടിയുറപ്പിച്ചൊളിവല്ലേ...(2)
ഉത്തമരാം തിങ്കൾ സുന്ദര ദീനിൽ
പൊലിമ നിറച്ചില്ലേ...
അൻത്ത ഹബീബി യാ സനദീ...
അൻത്ത ഹബീബി യാ മദദീ...
ഖുദ്ബീ അയ്ദീ യാ സനദീ...
ഖുദ്ബീ അയ്ദീ യാ മദദീ...

Post a Comment

Previous Post Next Post