രാരിരോ രാരാരിരോ...
രാരിരോ രാരാരിരോ...
കുഞ്ഞിക്കണ്ണും പൂട്ടി പൊന്നും കിനാവുകൾ കണ്ടുറങ്ങു അൽ അമീനെ...
കണ്ണീരുണങ്ങാത്ത ഉമ്മാന്റെ താരാട്ട് കേട്ടുറങ്ങൂ അൽ അമീനെ...(2)
(രാരിരോ...)
മക്കത്തെ ഒരു മൺ കുടിലിന്റെ ഉള്ളിൽ നിന്നാണല്ലോ ആർദ്രമാം ഈ ഒരീണം...
വല്ലായ്‌മ പൂണ്ടേറെ ശോഭാന്തരത്തിലെ പൂവായ് വിരിഞ്ഞതാണാർദ്ര സ്വരം...(2)
ദുഖാർദ്രയാകിലും വേർപാടിൻ നോവിലും...(2)
ആമിന താരാട്ടി അൽ അമീനെ...
(രാരിരോ...)
പൂർണേന്തു തോൽക്കുന്ന താരിളം മേനിയിൽ പൊന്നുമ്മ നൽകുവാൻ ബാപ്പയില്ല...
ഉമ്മാന്റെ ലോകത്ത് മോനോട് കിന്നാരം ചൊല്ലുവാൻ പൊന്നുപ്പ വന്നതില്ല...(2)
അകലേക്ക് പോയെന്റെ പ്രിയമുള്ള തോഴാ...(2)
യത്തീമായി പോയല്ലോ അൽ അമീനെ...