ഇശ്ഖ് പൂക്കും സ്നേഹ സന്ധ്യ_ Ishq Pookkum Sneha Sandhya _ Madh Song Lyrics


ഇശ്ഖ് പൂക്കും സ്നേഹ സന്ധ്യ വിരുന്നു വന്നേ...
ഇഷ്ടമേറെ ചൊന്നിടാം ഞാൻ ഹബീബിൽ പൊന്നേ...
മിസ്ക് വീശും പൂ മദീനാ മനസ്സിൽ നിന്നേ...
മുസ്തഫാ നബി തങ്ങളിൽ സൽ ഇശൽ പാടുന്നേ...(2)

(ഇശ്ഖ് പൂക്കും...)

മനസ്സിന്റെ മിഴികളിൽ മഴതുള്ളി തന്ന്...
മണി മുത്തിൻ മദ്ഹിന്റെ ഇശലലയിന്ന്...
മഹത്വങ്ങൾ നിറഞ്ഞുള്ള മദീനത്തെ മണ്ണിൽ... മരണത്തിൻ മുമ്പെ ചാരെ വരാനാശാ നിറഞ്ഞ്...
മഹ്മൂദർ നബിയിൽ സുന്ദര ഹാരം ചൊരിഞ്ഞ്...
മുന്തും നശീദ പാടി മനസ്സിന്റെ മോഹം ചൂടി...

(ഇശ്ഖ് പൂക്കും...)

കാരുണ്യത്തിൻ കിരണങ്ങൾ ലോകമെങ്ങും ചൊരിഞ്ഞ്...
കനിവിന്നായ് ഈത്തമരം പോലും പൊട്ടി കരഞ്ഞ്...
സാന്ത്വനത്തിൻ ഇടം തേടി കണ്ണു നീരും നിറഞ്ഞ്...
സവിധത്തിൽ വന്നിട്ടൊരു മാൻപേടയും പറഞ്ഞ്...
മഹ്മൂദർ നബിയിൽ സ്നേഹ നിലാവും ചൊരിഞ്ഞ്...
മുന്തും നശീദ പാടി മനസ്സിന്റെ മോഹം ചൂടി...

(ഇശ്ഖ് പൂക്കും...)

ഹിദായത്തിൻ വെളിച്ചങ്ങൾ പകർന്നുള്ള തങ്ങൾ...
ഇടറുന്ന സമയത്തിൽ വഴികാട്ടി തിങ്കൾ...
ഇടനെഞ്ചിൽ വിരിയുന്നതവിടുത്തെ ചന്തം... ഇഹത്തിലും പരത്തിലും നമുക്കുള്ള ബന്ധം...
മഹ്മൂദർ നബിയിൽ നൊമ്പരങ്ങൾ പറയും...
മുന്തും നശീദ പാടി മനസ്സിന്റെ മോഹം ചൂടി...

1 Comments

Post a Comment

  1. hi, ഈ വരികൾ എഴുതിയത് ആരാ ?

    ReplyDelete
Previous Post Next Post