മീലാദിനാവശ്യമായ എല്ലാ വിധ അനൗൺസ്മെന്റ് മാറ്ററുകൾ
===============================================
1. ആതിരപ്പ്രഭയും,ചന്ദ്രികശോഭയും,താരകത്തെളിമയും,റാന്തലിൻ കാന്തിയും തലതാഴ്ത്തുന്ന സൗന്ദര്യസ്വരൂപം ത്വാഹാതിരുനബിയുടെ...
2. അരാജകത്വത്തിൻറെ കരാളഹസ്തങ്ങളിൽ പിടഞ്ഞ് സുരലോകവീഥിമറന്ന അജ്ഞരിൽ അറിവിൻറെ കെടാത്ത കൈത്തിരി സമ്മാനിച്ച ത്വാഹാതിരുനൂറിൻറെ....
3. കനിവിൻ ഹിമമായി,കൗതുക സുമമായി,മക്കാദിക്കിൽ..പ്രഭപരത്തിയധർമ്മവിളക്ക്..പുന്നാരനബിയുടെ....
4. ആക്ഷേപകർക്ക് പുഞ്ചിരിയേകി,അക്രമികൾക്ക് ക്ഷമാസൂനമേകി,ആർദ്രതകൈവെടിയാതെ ആരിലും സ്നേഹസുധയേകിയ അന്ത്യപ്രവാചകപ്രഭുവിൻറെ...
5. മലകളും,അലകളും ഗോളങ്ങളും ഓളങ്ങളും ആകാശവും പ്രകാശവും എന്നല്ല സർവ്വചേതന/അചേതന സൃഷ്ടിപ്പിൻറെ കാരണക്കാരായ കാരുണ്യപ്പൂനബിയുടെ...
6. ഇഷ്ടരായ,അഷ്ടദിക്കിലഖിലരുടെയും ഇഷ്ടസ്രേഷ്ഠകേന്ദ്രമായ മദീനയിൽ വിശ്രമിക്കുന്ന വിശിഷ്ഠവൈഠൂര്യ മുത്ത് മുസ്ഥ്വഫ തങ്ങളുടെ...
7. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീസമൂഹത്തിന് സ്വാതന്ത്ര്യനിധി സമ്മാനിച്ച്..ഔന്നിത്യത്തിലേക്കാനയിച്ച..ചിത്തിരമുത്തൊളി....മുർതളാ..മുസമ്മിൽ നബിയുടെ......
8. അനുരാഗത്തിൻറെ അലമാലകൾതീർത്ത് അപദാനവരികളും,വരകളും വരച്ച് വിശ്വാസികളിലിഷ്ഖ് നട്ട ആശിഖീങ്ങളുടെ അമരക്കാരായ ഹസാനുബ്നു സാബിത് തങ്ങളുടെയും,കഅബ് ബ്നു സുഹൈർ തങ്ങളുടെയും,ഇമാം ബൂസ്വൂരി തങ്ങളുടെയും,സുൽത്വാനുൽ ആശിഖീൻ രിഫാഈ തങ്ങളുടെയും ഇശ്ഖിൻറെ സരണിയിൽ നമുക്കും സഞ്ചരിക്കാം എന്നുച്ചയ്സ്വരം പ്രഖ്യാപിച്ച് കൊണ്ട്.....
9. സുന്നീകൈരളിയെ മദീനയോട് ചേർത്ത ഇശ്ഖൂറും പ്രതിഭകളായ....മമ്പുറം തങ്ങളുടെയും വെളിയങ്കോടുമർഖാളിതങ്ങളുടെയും,ആലി മുസ്ല്യാരുടെയുo അനുരാഗപാതയിൽ നമുക്കും ഗമിക്കാമെന്നുറക്കെ പ്രഘോഷിച്ച് കൊണ്ട്....
10. ഇബ് ലീസും കൂട്ടരും അന്ത്യനാൾ വരെ ചങ്ക്പൊട്ടി അലറിയാലും മുത്ത്നബിയുടെ മീലാദാഘോഷത്തെ ഈ ഭൂലോകത്ത് നിന്ന് തുടച്ച്നീക്കാനാവില്ലെന്നുച്ചയ്സ്വരം ഉരുവിട്ട് കൊണ്ട്...
11. പുന്നാരനബിയുടെ പവിത്രമീലാദാഘോഷത്തെ ശിർക്കും,കുഫ്റും ബിദ്അത്തുമാക്കി...ഉറഞ്ഞുതുളളുന്ന ബിദഈകോമരങ്ങൾക്കെതിരെ മുത്തിൻറെ മദ്ഹൂറും സ്വരത്താൽ പ്രതിഷേധത്തിര സൃഷ്ടിച്ച്കൊണ്ട്....
12. ആരെന്ത് കുരച്ചാലും,കടിച്ചാലും,ചൊടിച്ചാലും,പിടച്ചാലും,,ഇടിച്ചാലും ഉടച്ചാലും..വിശ്വാസിമാനസങ്ങളിൽ മുത്തിനോടുളള മുഹബ്ബത്തിനെ ഊതിക്കെടുത്താനാവില്ലെന്നുറക്കെ പ്രഘോഷിച്ച് കോണ്ട്..
13. ലോകത്തിന്റെ മുന്നിൽ, സമാധാനത്തിന്റെ, പരസ്പര സ്നേഹത്തിന്റെ, മാതൃക പാഠങ്ങൾ രചിച്ച് നൽകി, കടെഞ്ഞെടുത്ത വിശ്യാസത്തിന്റെ നെഞ്ചുറപ്പ്കൊണ്ട്, ശത്രു വിന്റെ ശത്രുത നിഷ്പ്രഭമാക്കി, പ്രബഞ്ചമാകെ പ്രഭ ചൊരിഞ്ഞ പ്രഭയുടെ പ്രഭാവ കേന്ദ്രം, പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ..... :...ജന്മദിനത്തിന്റെ ഭാഗമായി,,,,,സംഘടിപ്പിച്ച നബിദിന ഘോഷയാത്രയാണ്, മധുരമൂറുന്ന മദ്ഹുറസൂലിന്റെ ഈരടികളോടെ ,ദഫ് മേളങ്ങളുടെ,താള ചുവടുകളുമായി, പിന്നിട്ട വഴി താരയെ ധന്യമാക്കി കൊണ്ട് കടന്ന് വരുന്നത് .......
14. ധർമ്മം കൊണ്ട് കർമ്മവും, നീതി കൊണ്ട് വിശ്വാസവും നന്നാക്കി, അശാംസാകാരികക്കെതിരെ നന്മയുടെ ശക്തി കൊണ്ട്, പുതിയ ലോകം പണിത, വിശ്വപ്രഭാവചകൻ,മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ'' ------ ഭാഗമായി ----- സംഘടിപ്പിച്ച നബിദിന ഘോഷയാത്രയാണ് മധുരമൂറുന്ന മദ്ഹുറസൂലിന്റെ ഈരടികളോടെ ,ദഫ് മേളങ്ങളുടെ,താള ചുവടുകളുമായി, പിന്നിട്ട വഴി താരയെ ധന്യമാക്കി കൊണ്ട് കടന്ന് വരുന്നത് .......
15. മത തിരുത്തൽവാദത്തിന്റെ പുതിയ കാലത്ത്, ഭീകരവാദവും മതത്രീവവാദവും,മലീമസമാക്കിയ,വർത്തമാനകാലത്ത്, മനുഷ്യസ്നേഹത്തിന്റ, പ്രകൃതി വിഹായസ്സിന്റെ, ആദർഷ വിഷുദ്ധിയുടെ, മാനവിക മുന്നേറ്റത്തിന്റെ,സ്നേഹ വിസ്ഫോടനം തീർത്ത്, അഹ്ലുസ്സുന്നയുടെ തേരോട്ടത്തിന്ന് നാന്ദി കുറിച്ച, പ്രവാജചക പ്രഭു ----- തങ്ങളുടെ - - - - - ജന്മദിനത്തിന്റെ ഭാഗമായി_
16. ഉസ്താദുമാരും മദ്റസാ മഹല്ല് ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും. നാട്ടുകാരും,, അണിനിരക്കുന്ന. കണ്ണം ചിമ്പിക്കുന്നവർണ്ണാഭമായ ഘോഷയാത്രയാണ് ------_