മീലാദിനാവശ്യമായ എല്ലാ വിധ അനൗൺസ്മെന്റ് മാറ്ററുകൾ
===============================================
1. അറേബ്യൻ മണലാരണ്യത്തിലെ മലർവാടിയിൽ മദീന മുനവ്വറയിൽ മന്ദമാരുതന്റെ തലോടലേറ്റ് മയങ്ങുന്ന മാനവകുലത്തിന്റെ മോചകൻ ,140 കോടി മുസൽമാന്റെ ചങ്കിലെ ചോരയായ, നെഞ്ചിലെ തുടിപ്പായ, ഖൽബിന്റെ കുളിരായ അശ് റഫുൽഹൽ ഖ് മുത്ത' മുസ്ത്വഫാ (സ്വ)യുടെ
2. ആയിരത്തി നാനൂറാണ്ടുകൾക്കപ്പുറം അന്ധകാരനിബിഡമായിരുന്ന അറേബ്യൻ മണലാരണ്യത്തിലെ അപരിഷ്കൃതരോടും അന്ധവിശ്വാസങ്ങളോടും അടരാടി തൗഹീദിന്റെ അമര ധ്വനി മുഴക്കി സത്യദീനിന്റെ ശത്രുക്കള സ്നേഹത്തിലൂടെയും സഹനത്തിലൂടെയും സഹിഷ്ണുതയിലൂടെയും സഹവർതിത്വത്തിലൂടെയും ഇസ്ലാമിന്റെ ഇഷ്ട സേവകരാക്കിയ മുഹമ്മദ് നബി(സ്വ)
3. കൈയ്യൂക്കും കുലമഹിമയും കാര്യക്കാരായിരുന്ന ഒരു ജനതക്ക് ന്യായാ- ന്യായങ്ങളുടെ വകതിരിവ് കാണിച്ച് പ്രവാചകർ കടന്ന് വന്നപ്പോൾ അറേബ്യയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശി, മുത്ത് നബിയുടെ നീതിപീoത്തിൽ നിന്ന് നീതിയുടെ രുചിയറിഞ്ഞ് ,അജ്ഞതയുടെ അന്ധകാരത്തിൽ പെട്ട് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും അറിയാതിരുന്ന, പൈശാചികതയുടെ പ്രണയികളായി അപഥ സഞ്ചാരം നടത്തി യിരുന്ന ജനസഞ്ചയത്തെ വിജ്ഞാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ശാന്തജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ, മലിനമായ മാനസങ്ങളെ മാധുര്യമുള്ളതാക്കിയ മുഹമ്മദ് നബി(സ്വ)
4. വിണ്ണിൽ വർണ്ണങ്ങൾ വാരി വിതറി മണ്ണിൽ മാനവ - മനതാരിൽ മാരിവില്ല് തീർത്ത് മധുവൂറും ചിന്തകൾ ചേർത്ത് ആദ്യവസന്തത്തിന്റെ പൊൻപുലരി പിറക്കുകയായി.
5. സ്നേഹത്തിന്റെ സഹനത്തിന്റെ സഹിഷ്ണുതയുടെ സമർപ്പണത്തിന്റെ സഹവർതിത്വത്തിന്റെ സുകൃതത്തിന്റെ സുവിശേഷങ്ങൾ ലോകത്തിന് സമർപ്പിക്കാൻ സർവ്വശക്തൻ നിയോഗിച്ച സ്നേഹ പ്പൂങ്കാവനത്തിന്റെ പിറവിയുടെ പുണ്യം പൂത്ത മാസം.
6. അണ്ഡകടാഹത്തിലെ അനന്ത കോടി ചേതന - അചേതന വസ്തുക്കളും വാഴ്ത്തിക്കൊണ്ടിരിക്കുന്ന സർേവ്വാന്നതരിലും മഹോന്നതരായ മാണിക്യ മുത്തിന്റെ ജനനത്തിന്റെ സുകൃതം നേടിയ ധന്യമാസം.
7. മാനവികതയുടെ മാനുഷിക മൂല്യങ്ങളുടെ കാവൽക്കാരൻ, മർദ്ദിതന്റെ സ്ത്രീത്വത്തിന്റെ മോചകൻ.
8. സത്യത്തിന്റെ സൽവ്യത്തികളുടെ സംരക്ഷകൻ.
9. വിദ്യയുടെ വെളിച്ചത്തിന്റെ വിതരണക്കാരൻ.
10. അജ്ഞതയുടെ അന്ധതയെ വിജ്ഞാനത്തിന്റെ വെട്ടം നൽകി നേർവഴി നടത്തിയ അഹങ്കാരത്തിന്റെ അവതാരങ്ങളെ വിവേകത്തിന്റെ വാൾ കൊണ്ട് വിധേയ പ്പെടുത്തിയ വിദ്വേഷത്തിന്റെ വിനാശങ്ങളെ സഹന സമരം കൊണ്ട് വശപ്പെടുത്തിയ ::: തിങ്കളിന്റെ തങ്കശോഭ ത്വാഹാറ സൂലിന്റെ (സ്വ.അ) ജന്മാനുഗ്രഹമാസത്തിൽ
11. വിശ്വാസമാനസങ്ങളിൽ മദ്ഹിന്റെ ,പ്രണയ പ്രകീർത്തനങ്ങളുടെ വരികൾ വാമൊഴിയായും വരമൊഴിയായും, കുളിർക്കാറ്റായി വീശൂകയായ്, പൂമാരിയായി പെയ്യുകയായി........ ത്വാലഅൽ ബദ് റൂ ..സ്നേഹ റസൂൽ (സ്വ.അ) കാലത്തിന്റെ വെളിച്ചം
12. മാനവകുലത്തിന് ശാന്തിയുടേയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹനത്തിന്റെയും സഹവർത്വത്തിന്റെയും സദാചാരത്തിന്റെയും സൻമാർഗ്ഗത്തിന്റെയും സന്ദേഷം നൽകി സത്യദീൻ ലോകത്തിന് മുമ്പിൽ വിളംബരം ചെയ്ത മുഹമ്മദ് നബി (സ്വ)യുടെ
13. മാനവ മഹിത മകുട മധുരിമ മരതക കനക കലവറയുടെ കനക കാന്തികൾ കമനീയ കാന്തികൾ കതിരിട്ട് കാണാൻ കളമൊരുക്കിയ കാരുണ്യത്തിന്റെ കാവലാൾ ത്വാഹാ സൂലിന്റെ ........
14.അജ്ഞതയുടെയും അന്ധകാരത്തിന്റെയും വഴിയിടങ്ങളിൽ നട്ടം തിരിഞ്ഞിരുന്ന സമൂഹത്തെ വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും ധാവള്യത്തിലേക്ക് വഴി നടത്തിയ വിശ്വവിമോചകൻ
15.വിശ്വാസത്തിന്റെ വിജ്ഞാനത്തിന്റെ വിനയത്തിന്റെ വിജയവിളംബരം മുഴക്കി വിപ്ലവത്തിന്റെ വിരേ തിഹാസം രചിച്ച വീരനായകൻ വിശ്വ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ
16. വിശ്വാസി ഹൃദയാന്തരങ്ങളിൽ
സ്നേഹ സൗഹൃദത്തിന്റെ വിശിഷ്ട ലോകമൊരുക്കി
വിശ്വമാകമാനം വിശുദ്ധിയാൽ വിശ്രുതി നേടിയ പുണ്യ നബി (സ്വ) തങ്ങളുടെ"നബി സ്നേഹത്തിന്റെ
വിശാല വികാസം വിതാനിപ്പിച്ച്
മനം നിറയെ മുത്ത്നബി എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് കടന്ന് വരുന്ന
നബിദിന ഘോഷയാത്ര ....
17. ചരിത്ര സത്യങ്ങളിൽ
കാരുണ്യ ഹർഷം തൂകിയ
പുണ്യ പ്രവാചകന്റെ
വിശ്രുത ജീവിതദ്ധ്യാപനങ്ങളിൽ
വെറുപ്പും വിദ്വേഷവും കുത്തി നിറച്ച് തിരുനബിയെ താറടിക്കാൻ തുനിയുന്ന
ഇസ്ലാമിക വിരുദ്ധരുടെ
അബദ്ധ ജടില ജൽപ്പനങ്ങക്ക് മുന്നിൽ നബി സ്നേഹത്തിന്റെ
വിശാല വികാസം വിതാനിപ്പിച്ച്
മനം നിറയെ മുത്ത്നബി എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് കടന്ന് വരുന്ന
നബിദിന ഘോഷയാത്ര ....
18.ലഹരിയുടെ അതിപ്രസരം
അമൂലാഗ്രം അലോസരമുണ്ടാക്കുന്ന
ആധുനിക കാലത്തും
ആറാം നൂറ്റാണ്ടിലെ
അപരിഷ്കൃതരെ
ലഹരി വിമുക്തരാക്കാൻ
പ്രാപ്തനാക്കിയ
പരിശുദ്ധ നബി (സ്വ)യിൽ നിന്ന്
ഉൾകൊള്ളാൻ
പാഠങ്ങളെറെയുണ്ട് എന്ന് അറിയിച്ച് കൊണ്ട് കടന്ന് വരുന്ന മീലാദ് യാത്രയിതാ ..
19. സപ്ത വൻകരകളിലായി
വസിക്കുന്ന
പരസഹസ്ര വിശ്വാസി
വൃന്ദത്തിന്റെ
മാനസകങ്ങളിലെ
സ്നേഹാമൃത്...
തിരു നബി...(സ്വ)
20. ലഹരിയിലെരിയുന്ന പുതിയകാല സാംസ്കാരിക ജീർണ്ണതയെപോലും അതിജയിക്കാനുതകുന്ന
ധാർമികദ്ധ്യാപനങ്ങൾ
നൂറ്റാണ്ടുകൾക്ക് മുന്നെ
പറഞ്ഞ് പ്രവർത്തിച്ച് പഠിപ്പിച്ച് കാണിച്ച
പുണ്യ നബി (സ) യുടെ