മീലാദിനാവശ്യമായ എല്ലാ വിധ അനൗൺസ്മെന്റ് മാറ്ററുകൾ _ Milad Announcements_ Part 07




മീലാദിനാവശ്യമായ എല്ലാ വിധ അനൗൺസ്മെന്റ് മാറ്ററുകൾ

===============================================



1. സമുദായ സമുദ്ധാരണത്തിന്റെ

സമുജ്വല 

സംഭാവനകൾ സമ്മാനിച്ച

സത്യ ദീനിന്റെ

സ്നേഹ ദൂതർ .... 

സയ്യിദുൽ അമ്പിയാ....



 


2. അഖില ലോകർക്കും

അനുഗ്രഹതിങ്കളായ്

അധർമ ധ്വനികളെ

അമർച്ച ചെയ്ത

അധര മന്ത്രങ്ങളുമായ്

അരുതായ്മകളെ

അതിജയിച്ച

അന്ത്യ പ്രവാചകർ

അശ്റഫുൽ ഖൽഖ് (സ്വ)

....



3. കളങ്കരഹിതമായ

കർമ വിശുദ്ധികൊണ്ട്

കാലാന്തരങ്ങളെ

കമനീയമാക്കിയ

കാൽപ്പാടുകൾ തീർത്ത

കാരുണ്യ നിധി ....



4. തിരുനബി പുകളുകളുടെ

പുളകമയത്താൽ

പുഞ്ചിരി തൂകിയ

പുണ്യ റബീ ഈന്റെ

പുലരിയിൽ

പ്രവാചക പ്രമേത്തിന്റെ

പ്രണയ വർണ്ണം തീർത്ത്

കൊണ്ട് കടന്ന് വരുന്ന ........



 


5. മനുഷ്യത്വ മനോഹാരിതയുടെ

മഹോന്നത മാതൃകയാൽ

മാലോകമാനസ്സങ്ങളിൽ

മഹാത്മ്യത്തിന്റെ

മഹിത സുകൃതം ചൊരിഞ്ഞ

മുത്ത്നബി.......



 


6. പാരിന്റെ പിറവിക്ക്

ഹേതുകമായി

പരിപാലകനഹദിന്റെ

പ്രിയ ഹബീബായി

പരിശുദ്ധ മക്കയിൽ

പിറന്നുവീണ്

പതിത പരക്കോടികളുടെ

പ്രണയഭാജനമായ

പുണ്യ നബി (സ്വ)


....



 


7. സർവ്വേശ്വരന്റെ

സകല സൃഷ്ടികളും

സ്രേഷ്ഠരായി

സത്യമതത്തിന്റെ

സൗഭാഗ്യ

സൗരഭ്യമായി

സർവരിലും

സ്നേഹ സുകൃതം

സന്നിവേശിപ്പിച്ച

"സിറാജുൻ മുനീർ "

...


 


8. പക്കവാദ്യങ്ങളും

മദ്യചശകങ്ങളും

ഹരമായ് കരുതിയ

ജാഹിലിയ്യത്തിൽ ...

സന്മാർഗത്തിന്റെ

സുഗന്ധ സൗഗന്ധികമായി വർത്തിച്ച് 


"നിങ്ങൾ വിശ്വാസികളാണെങ്കിൽ

നിങ്ങളാണ് ഉത്തമർ "

എന്ന തരത്തിലേക്ക്

ഒരു ജന വിഭാഗത്തെ കൊണ്ടെത്തിച്ച

കാരുണ്യ ദൂതർ ...



 


9. ഉലകിലാദ്യമായി

ഉടയവൻ

ഉദവി നൽകിയ

ഉത്തമ പ്രകാശം ...


 


10. അധർമങ്ങൾ

അതിരു വിട്ട്

അസംസ്ക്കാരങ്ങൾ

അഴിഞ്ഞാടുന്ന

ആധുനിക കാലത്ത്


ആരംഭ നബിയുടെ

ആദരവാക്യങ്ങളിൽ

അർഹമായ പ്രതിവിധി

അവലംമ്പമാണ് എന്ന്

അറിയിച്ചുകൊണ്ടിതാ .




11. നൂറ്റാണ്ട്കൾക്ക് മുമ്പ്

മക്കാ മരുഭൂവിൽ 

ഉയിർകൊണ്ട് ,

തമസ്സിന്റെ മുരടറുത്ത്,

നന്മയുടെ നിറനിലാവായ്

പരിമളം പരത്തിയ പുണ്യ നബി (സ്വ)...

:


 


12. സുമുഖ സൗരഭ്യത്തിന്റെ

ചന്ദ്രബിംബമായ്

മലഖമാർ പോലും

കടക്കണ്ണിട്ടു നോക്കിയ...

നബിഴയകിന്റെ 

മദ്ഹിൻപ്രസാദം .... പ്രകാശമായ് പരക്കുന്ന

പുണ്യ റബീ ഈന്റെ

പ്രൗഡമായവരവാരാവമിയിച്ച് കൊണ്ട് ....



 


13. ചന്തവും ചിതവുമൊത്ത്

സമസ്ത സൗന്ദര്യ സൂനങ്ങളും

സൽഗുണസമ്പന്നതയും

സമം ചേർന്ന

സൃഷ്ടാവിന്റെ ശ്രേഷ്ഠ സൃഷ്ടി ....

തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം .... തങ്ങളുടെ



 


14. നബിദിന

അനൗൺസിൽ ഉൾകൊള്ളിക്കാവുന്ന

കാവ്യശകലങ്ങളും

കോട്ടിംഗുകളും


 


15. നബി സ്നേഹത്തിന്റെ

മൂർദ്ധന്യതയിൽ നിന്ന്

ആശിഖുർറസൂൽ

അല്ലാമ ഇഖ്ബാൽ കുറിച്ചത് :


" പ്രവാചകരോടുള്ള അനുരാഗം

നെഞ്ചകത്തിൽ വേരുറച്ചു ....


ശരീരം എവിടെകിടന്നാലും 

ആത്മാവ്

മദീനയിലലയുകയാണ്



16. തിരുദൂതരുടെ നിർമ്മല മനോഹര ജീവിതത്തിന്റെ താളുകൾ ശിൽപ്പ ഭദ്രമായ വരികളിൽ കോറിയിട്ട കവി സുകുമാർ കക്കാടിന്റെ ഭാവനയിൽ വിരിഞ്ഞ്


" സ്വർഗത്തിൽ നിന്നും ഹൃദയത്തിലേക്കൊരു

സ്വർണ്ണ നൂൽപാലം പണിത പ്രവാചകാ


ജീവന്റെ ഭിന്നമാം

നാദ വൈചിത്രങ്ങ

ളേകമാംസത്തയിൽ

ബന്ധിച്ച ധാർമിക ...


 


17. ഹബീബിന്റെ വിശുദ്ധിയെ വാഴ്ത്തി

ശ്രീനാരണ ഗുരു


"പുരുഷാകൃതി പൂണ്ട ദൈവമോ?

നരദിവ്യാകൃതി പൂണ്ട ധർമ്മമോ ?

പരമേശ്വര പവിത്ര പുത്രനോ ?

കരുണവാൻ നബി

  മുത്ത് രത്നമോ?



18.മൈക്കൽ എച്ച് ഹാർട്ട് എന്ന
ക്രൈസ്തവനായ അമേരിക്കൻ ശാസ്ത്രജ്ഞൻ
" The hundred: A ranking of the most influential persons in history " എന്ന ഗ്രന്ഥത്തിൽ പറയുന്നു
 My choice of Muhammed to lead the list of the world's most influential persons.
 may surprise some readers,
And may be questioned by others, 

But he was the only man 
In history.
Who was supremely successful and both the religious and secular level..
(അനുപമമായ മത ഭൗതിക സംയോജനത്തിൽ ലോകത്ത്
ഏറ്റവും അധികം വിജയിച്ച വ്യക്തി നബി മുഹമ്മദാണ് ...)




19.എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയിൽ
പ്രവാചകനെ വിശേഷിപ്പിക്കുന്നത്

"Muhammed is the most successful of all prophets and all religious
Personalities... "
 (എല്ലാ പ്രവാചകരിലും മതപ്രബോധകരിലും വെച്ച് ഏറ്റവും വിജയി മുഹമ്മദാണ് )
എന്നാണ്


20. തമസ്സ് കരിമ്പടം പുതച്ചുറങ്ങിയിരുന്ന അറേബ്യയിൽ
ആയിരം സൂര്യശോഭയോടെ തൂവെളിച്ചമേകിയ
തിരുനബി (സ്വ)

Post a Comment

Previous Post Next Post