മീലാദിനാവശ്യമായ എല്ലാ വിധ അനൗൺസ്മെന്റ് മാറ്ററുകൾ _ Milad Announcements_ Part 04




മീലാദിനാവശ്യമായ എല്ലാ വിധ അനൗൺസ്മെന്റ് മാറ്ററുകൾ

===============================================


61. വിദ്യയുടെ വെളിച്ചത്തിന്റെ വിതരണക്കാരൻ.   



62. അജ്ഞതയുടെ അന്ധതയെ വിജ്ഞാനത്തിന്റെ വെട്ടം നൽകി നേർവഴി നടത്തിയ അഹങ്കാരത്തിന്റെ അവതാരങ്ങളെ വിവേകത്തിന്റെ വാൾ കൊണ്ട് വിധേയ പ്പെടുത്തിയ വിദ്വേഷത്തിന്റെ വിനാശങ്ങളെ സഹന സമരം കൊണ്ട് വശപ്പെടുത്തിയ ::: തിങ്കളിന്റെ തങ്കശോഭ ത്വാഹാറ സൂലിന്റെ (സ്വ.അ) ജന്മാനുഗ്രഹമാസത്തിൽ 



 63. വിശ്വാസമാനസങ്ങളിൽ മദ്ഹിന്റെ ,പ്രണയ പ്രകീർത്തനങ്ങളുടെ വരികൾ വാമൊഴിയായും വരമൊഴിയായും, കുളിർക്കാറ്റായി വീശൂകയായ്‌, പൂമാരിയായി പെയ്യുകയായി........ ത്വാലഅൽ ബദ് റൂ ..സ്നേഹ റസൂൽ (സ്വ.അ) കാലത്തിന്റെ വെളിച്ചം


64.  മാനവകുലത്തിന് ശാന്തിയുടേയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹനത്തിന്റെയും സഹവർത്വത്തിന്റെയും സദാചാരത്തിന്റെയും സൻമാർഗ്ഗത്തിന്റെയും സന്ദേഷം നൽകി സത്യദീൻ ലോകത്തിന് മുമ്പിൽ വിളംബരം ചെയ്ത മുഹമ്മദ് നബി (സ്വ)യുടെ                   



65. മാനവ മഹിത മകുട മധുരിമ മരതക കനക കലവറയുടെ കനക കാന്തികൾ കമനീയ കാന്തികൾ കതിരിട്ട് കാണാൻ കളമൊരുക്കിയ കാരുണ്യത്തിന്റെ കാവലാൾ ത്വാഹാ സൂലിന്റെ ........       



66. അജ്ഞതയുടെയും അന്ധകാരത്തിന്റെയും വഴിയിടങ്ങളിൽ നട്ടം തിരിഞ്ഞിരുന്ന സമൂഹത്തെ വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും ധാവള്യത്തിലേക്ക്‌ വഴി നടത്തിയ വിശ്വവിമോചകൻ     



 67. വിശ്വാസത്തിന്റെ വിജ്ഞാനത്തിന്റെ വിനയത്തിന്റെ വിജയവിളംബരം മുഴക്കി വിപ്ലവത്തിന്റെ വിരേ തിഹാസം രചിച്ച വീരനായകൻ വിശ്വ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ .....



68. അക്രമത്തിലും അരാജകത്വത്തിലും അന്ധതയിലും അന്ധകാരത്തിലും ആടിത്തിമർത്ത ആറാംനൂറ്റാണ്ടിലെ അറേബ്യൻജനതയെ അജ്ഞതയിൽനിന്ന് അറിവിൻറെ വെളളിവെളിച്ചത്തിലേക്കും അന്ധവിശ്വാസത്തിൽ നിന്ന് ആത്മീയാരാമത്തിലേക്കും ആനയിച്ച ആറ്റൽ നബിയുടെ......



69. കളളിലും കാമക്കൂത്തിലും ലയിച്ചും കല്ലിനെപൂജിച്ചും കൂരിരുളിൽ കറങ്ങിയ കാട്ടാളമാനസരിൽ കമനീയധർമ്മമന്ത്രമോതിയ കാരുണ്യപ്പൂ നബിയുടെ...


 

70. അവശരുടെ ആശ്രയമായി..അഗതി-അനാഥകളുടെ ആശാഗേഹമായി ആലംബഹീനരിൽ ആശ്വാസത്തെളിനീരായി.. അതിസുന്ദരജീവിതം കാഴ്ചവെച്ച ആദരദേഹം അമ്പിയതാജാ-രാജാ...ഖോജാ.. ത്വാഹാനബിയുടെ...



71. അന്തരീക്ഷത്തിൽ വട്ടമിട്ട് പറക്കുന്ന പറവകൾ മുതൽ കടലാഴിയിൽ നീന്തിക്കളിക്കുന്ന മൽസ്യങ്ങൾ വരെ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്ന...സത്യദീപം..സ്നേഹസ്വരൂപം..സഹനസ്തൂപം..മുത്ത് മുസ്ഥ്വഫ  തങ്ങളുടെ..


72. അശാന്തഭൂമിയിൽ പ്രശാന്തസുന്ദരദീനിൻറെ മധുരമന്ത്രമോതിയ സാന്ത്വനപ്പ്രദീപം..അന്ത്യപ്രവാചകപ്രഭുവിൻറെ......



73. പോരിന് മാത്രം നേരം കണ്ടെത്തിയ ക്രൂരവൈരമാനസരിൽ നേരിൻമാരിവർഷിച്ച സ്നേഹപാരാവാരം മുത്ത്മുസ്ഥ്വഫ തങ്ങളുടെ..



74. അന്തിമാനചന്ദ്രനും,കാന്തിചിന്തും റാന്തലും നാണിച്ച് തലതാഴ്ത്തുന്ന മികയ്ന്ത ചന്തമിൽ മുന്തിയ ത്വാഹതിരുനബിതങ്ങളുടെ..



75. അലിവിൻ നിലാവായി,അറിവിൻനിറബഹ്റായി,അദബിൻമധുവായി,അതിശോഭിതജീവിതം വാർത്ത ആറ്റൽനബിയുടെ..



76. കുലമഹിമക്ക് വേണ്ടി നിസാരപ്രശ്നങ്ങളിൽ പോലും പരസ്പരം പോരടിച്ച് ജീവിതംതുലച്ച കാട്ടാളരിൽ സമാധാനപാനം നിറച്ച ആർദ്രതാദീപം സത്യനബിയുടെ...



77. ധർമ്മം വറ്റിയ അധമരിൽ സംസ്കാരശോഭനിറച്ച് ധർമ്മമേറ്റി,ജ്ഞാനമാറ്റേകിയ,മുത്താറ്റൽ നബിയുടെ...



78. ഇരുട്ടിൽ തപ്പിയ കാട്ടാളരിൽ ധർമ്മവെട്ടം പരത്തി സ്നേഹവഴിവെട്ടിയ സാന്ത്വനപ്പകിട്ട്,മുർതളാമുസമ്മിൽ നബിയുടെ...



79. വർണ്ണവിവേചനത്തെ പടികടത്തി കറുകറുത്തവരെയ വെളുവെളുത്തവരെയും ഒരേ ഐക്യച്ചരടിൽ കോർത്ത ഉത്തമസൃഷ്ടി മുത്ത്നബിതങ്ങളുടെ...



80. മാനവികതയുടെ മഹിതസന്ദേശമോതി മർത്യകുലത്തിന് മാർഗദർശനം പകർന്ന മാതൃകാമുത്ത്...ആദരപ്പൂനബിയുടെ..


Post a Comment

Previous Post Next Post