മീലാദിനാവശ്യമായ എല്ലാ വിധ അനൗൺസ്മെന്റ് മാറ്ററുകൾ
===============================================
41. കഷ്ടതഅനുഭവിക്കുന്നവർക്ക് ഇഷ്ടരായ,അഷ്ടദിക്കിലഖിലരുടെയും ഇഷ്ടസ്രേഷ്ഠകേന്ദ്രമായ മദീനയിൽ വിശ്രമിക്കുന്ന വിശിഷ്ഠവൈഠൂര്യ മുത്ത് മുസ്ഥ്വഫ തങ്ങളുടെ...
42. സവാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീസമൂഹത്തിന് സ്വാതന്ത്ര്യനിധി സമ്മാനിച്ച്..ഔന്നിത്യത്തിലേക്കാനയിച്ച..ചിത്തിരമുത്തൊളി....മുർതളാ..മുസമ്മിൽ നബിയുടെ......
43. അനുരാഗത്തിൻറെ അലമാലകൾതീർത്ത് അപദാനവരികളും,വരകളും വരച്ച് വിശ്വാസികളിലിഷ്ഖ് നട്ട ആശിഖീങ്ങളുടെ അമരക്കാരായ ഹസാനുബ്നു സാബിത് തങ്ങളുടെയും,കഅബ് ബ്നു സുഹൈർ തങ്ങളുടെയും,ഇമാം ബൂസ്വൂരി തങ്ങളുടെയും,സുൽത്വാനുൽ ആശിഖീൻ രിഫാഈ തങ്ങളുടെയും ഇശ്ഖിൻറെ സരണിയിൽ നമുക്കും സഞ്ചരിക്കാം എന്നുച്ചയ്സ്വരം പ്രഖ്യാപിച്ച് കൊണ്ട്.....
44. സന്നീകൈരളിയെ മദീനയോട് ചേർത്ത ഇശ്ഖൂറും പ്രതിഭകളായ....മമ്പുറം തങ്ങളുടെയും വെളിയങ്കോടുമർഖാളിതങ്ങളുടെയും,കൂണ്ടൂരുസ്താദിൻറെയും,തിരൂരങ്ങാടി ബാപ്പു ഉസ്താദിൻറെയും അനുരാഗപാതയിൽ നമുക്കും ഗമിക്കാമെന്നുറക്കെ പ്രഘോഷിച്ച് കൊണ്ട്....
45. ഇബ് ലീസും കൂട്ടരും അന്ത്യനാൾ വരെ ചങ്ക്പൊട്ടി അലറിയാലും മുത്ത്നബിയുടെ മീലാദാഘോഷത്തെ ഈ ഭൂലോകത്ത് നിന്ന് തുടച്ച്നീക്കാനാവില്ലെന്നുച്ചയ്സ്വരം ഉരുവിട്ട് കൊണ്ട്...
46. പന്നാരനബിയുടെ പവിത്രമീലാദാഘോഷത്തെ ശിർക്കും,കുഫ്റും ബിദ്അത്തുമാക്കി...ഉറഞ്ഞുതുളളുന്ന ബിദഈകോമരങ്ങൾക്കെതിരെ മുത്തിൻറെ മദ്ഹൂറും സ്വരത്താൽ പ്രതിഷേധത്തിര സൃഷ്ടിച്ച്കൊണ്ട്...
47. ആരെന്ത് കുരച്ചാലും,കടിച്ചാലും,ചൊടിച്ചാലും,പിടച്ചാലും,,ഇടിച്ചാലും ഉടച്ചാലും..വിശ്വാസിമാനസങ്ങളിൽ മുത്തിനോടുളള മുഹബ്ബത്തിനെ ഊതിക്കെടുത്താനാവില്ലെന്നുറക്കെ പ്രഘോഷിച്ച് കോണ്ട്..
48. മദ്ഹുന്നബിയിൽ ലയിച്ച്,ദഫിൻറെ താളത്തിലടിവെച്ച്
(.മിഫ്താഹുൽ ഉലൂം)മദ്രസയുടെ കുരുന്നുകളും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും അണിചേർന്ന അത്യുജ്വലറാലിയാണ് ഈ വീഥിയെ അക്ഷരാർത്ഥത്തിൽ പുളകച്ചാർത്തണിയിച്ച് കൊണ്ട് കടന്ന് വരുന്നത്)..
49 മാനവരാശിയുടെ ഭാവി ഭാഗധേയം നിർണ്ണയിച്ച മാറ്റത്തിന്റെ വിപ്ലവം സൃഷ്ടിച്ച്, മൃഗീയ വികാരങ്ങൾക്കടിമപ്പെട്ട ഒരു കൂട്ടം നാടോടികളെ നേർമാർഗ്ഗത്തിന്റെ ഗോപുരങ്ങൾ തുറന്ന് കാണിച്ച്, അമാനുഷികതകളെക്കൊണ്ട് അറേബ്യയെ അമ്മാനമാടിയ അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വഅ)
50. ജീവിതം ആദർശമാക്കിയ, ആദർശം അഭിമാനമാക്കിയ, അഭിമാനം ആവേശമാക്കിയ, ആവേശം ആഹ്ലാദമാക്കിയ ആ രമ്പ ദൂതർ മുഹമ്മദ് നബി (സ) യുടെ
51. ജാതി മത വർഗ്ഗ വർണ്ണ വംശ വിവേചനമില്ലാതെ, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ വിശ്വാസിയല്ലെന്ന് ലോകത്തോട് പ്രഖ്യാപിച്ച പ്രവാചകൻ മുത്ത് മുഹമ്മദ് (സ്വ)
52. പരസ്പരം കാണുമ്പോൾ പുഞ്ചിരിക്കുന്നത് ധർമ്മമാണെന്നും, തൊഴിലാളിക്ക് വിയർപ്പ് വറ്റും മുമ്പ് വേതനം നൽകണമെന്നും ലോകത്തോട് പ്രഖ്യാപിച്ച നന്മയുടെ നേതാവ് മുഹമ്മദ' നബി (സ്വ)
53. അറേബ്യൻ മണലാരണ്യത്തിലെ മലർവാടിയിൽ മദീന മുനവ്വറയിൽ മന്ദമാരുതന്റെ തലോടലേറ്റ് മയങ്ങുന്ന മാനവകുലത്തിന്റെ മോചകൻ ,140 കോടി മുസൽമാന്റെ ചങ്കിലെ ചോരയായ, നെഞ്ചിലെ തുടിപ്പായ, ഖൽബിന്റെ കുളിരായ അശ് റഫുൽഹൽ ഖ് മുത്ത' മുസ്ത്വഫാ (സ്വ)യുടെ
54. ആയിരത്തി നാനൂറാണ്ടുകൾക്കപ്പുറം അന്ധകാരനിബിഡമായിരുന്ന അറേബ്യൻ മണലാരണ്യത്തിലെ അപരിഷ്കൃതരോടും അന്ധവിശ്വാസങ്ങളോടും അടരാടി തൗഹീദിന്റെ അമര ധ്വനി മുഴക്കി സത്യദീനിന്റെ ശത്രുക്കള സ്നേഹത്തിലൂടെയും സഹനത്തിലൂടെയും സഹിഷ്ണുതയിലൂടെയും സഹവർതിത്വത്തിലൂടെയും ഇസ്ലാമിന്റെ ഇഷ്ട സേവകരാക്കിയ മുഹമ്മദ് നബി(സ്വ)
55. കൈയ്യൂക്കും കുലമഹിമയും കാര്യക്കാരായിരുന്ന ഒരു ജനതക്ക് ന്യായാ- ന്യായങ്ങളുടെ വകതിരിവ് കാണിച്ച് പ്രവാചകർ കടന്ന് വന്നപ്പോൾ അറേബ്യയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശി, മുത്ത് നബിയുടെ നീതിപീoത്തിൽ നിന്ന് നീതിയുടെ രുചിയറിഞ്ഞ് ,അജ്ഞതയുടെ അന്ധകാരത്തിൽ പെട്ട് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും അറിയാതിരുന്ന, പൈശാചികതയുടെ പ്രണയികളായി അപഥ സഞ്ചാരം നടത്തി യിരുന്ന ജനസഞ്ചയത്തെ വിജ്ഞാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ശാന്തജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ, മലിനമായ മാനസങ്ങളെ മാധുര്യമുള്ളതാക്കിയ മുഹമ്മദ് നബി(സ്വ)
56. വിണ്ണിൽ വർണ്ണങ്ങൾ വാരി വിതറി മണ്ണിൽ മാനവ - മനതാരിൽ മാരിവില്ല് തീർത്ത് മധുവൂറും ചിന്തകൾ ചേർത്ത് ആദ്യവസന്തത്തിന്റെ പൊൻപുലരി പിറക്കുകയായി.
57. സ്നേഹത്തിന്റെ സഹനത്തിന്റെ സഹിഷ്ണുതയുടെ സമർപ്പണത്തിന്റെ സഹവർതിത്വത്തിന്റെ സുകൃതത്തിന്റെ സുവിശേഷങ്ങൾ ലോകത്തിന് സമർപ്പിക്കാൻ സർവ്വശക്തൻ നിയോഗിച്ച സ്നേഹ പ്പൂങ്കാവനത്തിന്റെ പിറവിയുടെ പുണ്യം പൂത്ത മാസം.
58 . അണ്ഡകടാഹത്തിലെ അനന്ത കോടി ചേതന - അചേതന വസ്തുക്കളും വാഴ്ത്തിക്കൊണ്ടിരിക്കുന്ന സർേവ്വാന്നതരിലും മഹോന്നതരായ മാണിക്യ മുത്തിന്റെ ജനനത്തിന്റെ സുകൃതം നേടിയ ധന്യമാസം.
59. മാനവികതയുടെ മാനുഷിക മൂല്യങ്ങളുടെ കാവൽക്കാരൻ, മർദ്ദിതന്റെ സ്ത്രീത്വത്തിന്റെ മോചകൻ.
60. സത്യത്തിന്റെ സൽവ്യത്തികളുടെ സംരക്ഷകൻ.