ബാപ്പ എന്നൊരു തണൽ മരത്തിൻ ചില്ല പിടിച്ചു ഞാൻ നടന്നു മെല്ലെ...
ത്വാഗം അറിയാനായ് തുനിഞ്ഞ നേരം കലമിൻ മഷി തീരെ മതിവന്നില്ല... (2) സൂര്യൻ ഉദിച്ചൊന്നു ഉയർന്ന നേരം ഭൂവിൽ പതിച്ചൊരു വിയർപ്പു തുള്ളി... മണ്ണിൻ ഹൃദയത്തിൽ പതിഞ്ഞു പോയി പാരിൽ സുഗന്ധപ്പു മണം വീശുന്നു ബാപ്പ എന്നൊരു വിളിയിൽ ഉണ്ട് കാണാ കിനാവിൻ്റെ പ്രതീക്ഷയെന്നും... സ്നേഹം പറയാനായ് കവി വന്നില്ല പലരും പാടാനായ് മറന്ന മട്ടം (ബാപ്പ എന്നൊരു ) മാതാപിതാക്കളെ മറന്നീടല്ലേ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കു നാം... ഇരുലോകമിൽ തുണയായി എന്നും മാതാപിതാക്കളെ തരണേ റബ്ബേ (ബാപ്പ എന്നൊരു )