ഉപമിക്കാൻ പറ്റാത്തൊരത്ഭുതമേ
ഉപകാരമായി മാത്രം വന്ന മീമേ
ഉപദേശമോ സലാമിൻ കലാമേ
ഉപലോകവും വാഴ്ത്തും നബി കരീമേ..
(صلى الله سلام الله على سيدنا و صاحب المدينة)
അങ്ങയെ എങ്ങിനെ ചന്ദ്രനോടുപമിക്കും
തിങ്കളിൻ ചന്തവും തങ്ങളല്ലെ.
അങ്ങകലേ കത്തി നിൽക്കുന്ന സൂര്യനും
അവിടുത്തെ നൂറിനൊരല്പമല്ലെ (2)
സ്വർഗ്ഗത്തിൻ സൗന്ദര്യം പോ..ലും റസൂ..ലിന്റെ
പരിശുദ്ധിയിൽ നിന്നൊരംശമല്ലെ
പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുക്കുന്നു.
(ഹബീബേ... അങ്ങയിൽ നിന്നും..) 2
(صلى الله ...سلام الله ..على سيدنا و صاحب المدينة)
അമൂല്യമാം മാണിക്യം മരതക രത്നങ്ങൾ
അവിടുത്തെ ശോഭയിൽ ജ്വലിച്ചതല്ലെ.
അനേകമാം അർവ്വാഹും അംലാക്കും ജിന്നിൻസും
അവിടുത്തെ മുഹബത്തിൽ ലയിച്ചതല്ലെ..(2)
ഖൽബിലും ലിസാനിലും ഐനിലും ഫിക്റിലും
ഖാത്തിം റസൂലിന്റെ സമരണയല്ലെ..
പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലൊ.
(ഹബീബേ... അങ്ങയിൽ നിന്നും..) 2
(صلى الله سلام الله على سيدنا و صاحب المدينا)