ഒരു നാളിലെന്റെ മദ്ഹെഴുതും ഖലമിലെ മഷി തീർന്നിടും
പതിവായി അവിടം വന്നിടും സ്വലാത്തുമന്ന് നിലച്ചിടും...(2)
നാലു കാലിൻ കട്ടിലിൽ ഞാൻ ചലനമറ്റു കിടന്നിടും...(2)
എന്തു പിണഞ്ഞെറിയാൻ വന്നിടില്ലേ തങ്ങളേ...
വന്നിടില്ലേ തങ്ങളേ...
(*****)
അങ്ങ് പള്ളിക്കാട്ടില് ഖബ്റൊരുങ്ങി നിൽക്കുന്നു
നനവുണങ്ങാ മണ്ണില് മൈലാഞ്ചി പൂക്കൂന്നു...(2)
ആറടി മണ്ണിന്റെ ഉള്ളിൽ ആരെനിക്കുണ്ട്...(2)
ആറ്റലായ തങ്ങളല്ലാതാര് കൂട്ടുണ്ട്...
ആര് കൂട്ടുണ്ട്...
(*******)
മദ്ഹ് പാട്ടിൻ ശീലുകൾ ഓർത്തിവിടം പിരിയും
പ്രിയ ഹബീബിൻ സ്നേഹികൾ വരികളേറ്റു പാടിടും...(2)
പാപിയെന്നെ വരികളാലേ ഓർത്തിടുമെങ്കിൽ...(2)
ഓർമ്മ പോലും നൽ ദുആയായ് ഖബറിലേകിടണേ...
ഖബറിലേകിടണേ...
(********)