പതിയെ നബിയോരിൽ സലാമൊന്ന് ചൊല്ലണം...(2)
ഇഷ്കിൻ ആഴിയിൽ ഇറങ്ങി മദ്ഹ് പാടിയില്ല
എല്ലാം ബാഹ്യ പ്രകടനങ്ങൾ മാത്രം
ഇരുളിൽ പാപമേറെ ചെയ്തു ഞാൻ കണക്കില്ല
നാലാൾ മുന്നിൽ ഞാൻ അഭിമാന പാത്രം
നാഥന്റടുക്കൽ ഞാൻ അപമാനി മാത്രം
മാപ്പരുളേണം തങ്ങളേ...മാദിഹായ് ചേർത്തിടാമോ ഞങ്ങളേ...(2)
(******)
മാന്യവേഷങ്ങൾ ചമഞ്ഞു ഞാൻ ദുനിയാവിൽ
മാന്യരേക്കാൾ ഉന്നതി കയറി...
മാനവരാശിക്ക് നേതാവായ് പാരിൽ
വന്ന ഹബീബോരെ മറന്നു പോയി...
നാവ് മൊഴിഞ്ഞു മാത്രം അറിഞ്ഞില്ല ഖൽബകംംംം
പാടിയ നബിയോരെ അനുരാഗങ്ങൾ
നോവു നിറഞ്ഞ നേത്രമാ ഹബീബിൻ പൂമുഖം
തേടിയ നാളെല്ലാം അഭിലാഷങ്ങൾ...(2)
മാപ്പരുളേണം തങ്ങളേ...മാദിഹായ് ചേർത്തിടാമോ ഞങ്ങളേ...(2)
(********)
പാരിൽ ഹബീബിന്റെ മദ്ഹേറെ പാടി ഞാൻ
പിഴവിനൻ പാതകൾ മാറ്റിയില്ല
പാലകൻ റബ്ബിന്റെ അടിമയാണെങ്കിലും
ഞാൻ ബോധമനസ്സൊന്നുണർന്നതില്ല....
വിങ്ങി അകം നിറഞ്ഞ് സ്വലാത്തേറെ ചൊല്ലിയെന്റെ
ഇഷ്ടം പറയണം റൗള മുന്നിൽ
മാപ്പരുളേണം തങ്ങളേ...മാദിഹായ് ചേർത്തിടാമോ ഞങ്ങളേ...(2)
(********)