ഇന്നോളം പാടിയ പാട്ടുകൾ
സ്വലവാത്തുകൾ തണലായ് നൽകൂ
ത്വാഹ നബിയോരെ...കൂട്ടാക്കു നിധിയോരെ...
(*******)
തങ്ങളോടാണിഷ്ടമെന്ന് പറഞ്ഞു വെറുതേലും
എന്തു പറയാനാണ് പാപി മദീന വന്നാലും
ധനവുമുണ്ട് വിമാനമുണ്ടെൻ നൂറടുത്തുണ്ട്
ഇഷ്ക് മാത്രം ഇവന്റെ ഖൽബിൽ ഏറെ കുറവുണ്ട്
ഉപ്പയെന്റെ കൈപിടിച്ച് നടത്തണം സവിധം
ഉമ്മ വന്നില്ലെങ്കിൽ ത്വാഹ പറഞ്ഞിടും ഖേദം.....(2)
എന്റെ പാട്ടൊന്നു കേൾക്കാൻ ഇവന് കനിയേണം
ഇവന് കൂട്ടായ് അവരെയും ആമണ്ണ് കാട്ടേണം
(*****)
ഖബറിലെന്റെ നോവ് കോൾക്കാൻ കൂട്ടുകാരില്ല
ഉപ്പയും ഉമ്മയും ഈ മോന് തുണയില്ല
മദ്ഹ് പാടി നടന്ന ഞാനോ മരണമോർത്തില്ല
പാടിയെന്നല്ലാതെ അങ്ങയെ ഞാനറിഞ്ഞില്ല
അങ്ങ് വന്നാൽ അന്ന് തെളിയും എന്റെ മണ്ണറയും
നൂറൊഴിഞ്ഞാൽ അന്ന് കോൾക്കുമിവന്റെ നിലവിളിയും.....(2)
തങ്ങളില്ലാതെങ്കിലെങ്ങനെ ഞാനുറങ്ങീടും
തിങ്കളിൻ പൂമേനിയിൽ ഞാൻ ചേർന്നലിഞ്ഞീടും....(2)
(*******)