മദീനത്തെ മലർ മണ്ണിൽ _ തിരുനബിപ്പാട്ട് 01(Madinayude Namattil_ Thirunabippatt 01 )

 



മദീനത്തെ മലർ മണ്ണിൽ മരതക മണലിന്റെ കവിളിൽ
ചുണ്ടു ചേർത്തൊരു ചുമ്പനം ഞാൻ കാത്തിരിപ്പുണ്ട്
മഹാരാജ റസൂലെന്നെ മാടി മാടി വിളിച്ചു കണ്ട്
മഹിത ഭൂമിയിലൊന്നു ചെല്ലണ പൂതിയും പൂണ്ട്
മനം നീറി കരഞ്ഞാരെ മധുര സ്നേഹം നുണഞ്ഞാരെ
മദദിനായൊരു മദ്ഹ് ഗാനം ഞാനുമുരണ്ടെ
മധുരമാണെന്നറിഞ്ഞാരെ മദദ് പലരും പറഞ്ഞാരെ
മഹബ്ബത്തിൻ അഹ്‌ലായിടാനെൻ ഖൽബകം വിണ്ട്
ത്വയ്ബ മിനാരത്തിൻ ചിത്രങ്ങളെൻ മനം നിത്യം കിനാകാണവെ
ത്വാഹവീ പാവത്തിനൻ കനവിലൊരു ദിനം എത്തും ഞാൻ കാത്തിടവേ

(******)

തങ്ങളെ ഞാൻ പാപിയാണ് എങ്കിലും ഞാൻ പാവമാണ്
പാപമേറിയ ജീവിതം വ്യഥ തീർത്ത മനമാണ്
പാട്ടുപാടാൻ ഇഷ്ടമാണ് പാടിയത് ഞാൻ അങ്ങെയാണ്
പാൽ നിലാനബി തിങ്കളെന്നെ നോക്കിടാനാണ്
ശാന്തി പൂക്കൂം നാട്ടിലങ്ങ് തിളങ്ങിടുന്ന മദീന മണ്ണിൽ....(2)
ശാഫിയായ ഹബീബരെ പലനാൽ അണയേണം
ഒരു വിളി കാത്തുകയിയേണം തിരുറിളയിൽ മടങ്ങേണം

(********)

കണ്ടിടാൻ കൊതി ഏറെയാണ് പണ്ട് മുതലേ പൂതിയാണ്
വിണ്ടുകീറിയ ഖൽബിൽ പലരും കണ്ട കഥയാണ്
മൊഞ്ചു കാണാൻ കെഞ്ചലാണ്
നെഞ്ച് നിറയേ തങ്ങളാണ്
പിഞ്ചുനാൾ മുതലേ വിരിഞ്ഞൊരു സ്നേഹം നിധിയാണ്....
നാജി നബി മദ്ഹോതിയെങ്കിൽ നാഥനുണ്ട് സുറൂറ് ചൊൽകിൽ....(2)
നായകാ അങ്ങേക്ക് വേണ്ടി ഇവനായുസരുളേണം
ഇരുജക മോജനം വേണം ഈമാനിൽ വിട വേണം....

(*********)













Post a Comment

Previous Post Next Post