നെഞ്ച് പിളർക്കും വാർത്ത _ ഹബീബ് പോയി മറഞ്ഞു ( Habeeb Poyi Marannu _ Bench Pilarkkum Vartha )


 


നെഞ്ച് പിളർക്കും വാർത്ത കേട്ട് കരഞ്ഞന്ന്
മുത്ത് റസൂലിൻ വഫാത്തറിഞ്ഞ് ഖൽബ് പിടഞ്ഞന്ന്...(2)
സമനില തെറ്റി മുഹിബ്ബീങ്ങൾ ഓടി അണയുന്നു
ഇല്ല ഹബീബിൻ മൗത്ത് വരില്ലെന്നാർത്ത് കരയുന്നു...(2)
ആരും കാണാതോരം ചേർന്നൊരു തേങ്ങൽ ഏരുന്നു
എന്റെ ഹബീബില്ലാത്ത മണ്ണിനി വേണ്ടെന്നോതുന്നു
വേണ്ടെന്നോതുന്നു....


(*******)

ഒളിവർ ബിലാലന്ന് ത്വയ്ബ വിട്ടകന്ന്
കിളി നാദം മറഞ്ഞ് മദീനയും കരഞ്ഞ്....(2)
ആറ്റൽ റസൂലൊരു നാളിൽ കിനാവിലായ് വന്ന്
വരണം മദീനയിലേക്ക് ബിലാലിലായ് ചൊന്ന്
നേരം പുലരാൻ നിൽക്കാതെ ബിലാൽ പുറപ്പെട്ട്
ത്വയ്ബ മൺതരിയും അത് പുണരാൻ ധൃതിപ്പെട്ട്
റസൂലള്ളാ.....റസൂലള്ളാ.....


(******)

ബിലാലിൻ വരവന്ന് മദീനയിൽ പരന്ന്
അകതാര് നിറഞ്ഞ് മർഹബ പരന്ന്....(2)
ഇടറുന്ന ചുവടുകളാലെ ബിലാലതാ ചൊന്ന്
പൂമണം വീശും റൗള സവിതമിൽ നിന്ന്
ഉരുകും ഖൽബതിലുതിരും കണ്ണീരടക്കാനാവാതെ
ഇടറും കണ്ടമതാലേ സലാം തിരു മുമ്പാകെ
റസൂലള്ളാ.....റസൂലള്ളാ....


(******)








Post a Comment

Previous Post Next Post