പിടിച്ചിടുമീ ഹൃദയത്തിന്റെ തുടിപ്പൊഴിയും സമയം
പടപ്പിനുണ്ടോ പടച്ചവന്റെ തുണയൊഴികെ അഭയം
മരവിപ്പിന്റെ മനുഷ്യരൂപം അതിലൊഴിയും ചലനം
മടക്കി തരാൻ അസ്റാഈലും നിസ്സഹായനാം നിമിഷം
അതി കഠിനം റൂഹിൻ മടക്കം അതിൽ നിലക്കും ശ്വസനം
ലോകം കണ്ട നിൻ തുറന്നു വെച്ച കണ്ണുകൾ രണ്ടും അടയും

(*******)
അകം കറുപ്പെങ്കിൽ മുഖം മിനുക്കുന്ന
മനുഷ്യർക്കുണ്ടോ വിജയം
അകതിയനാഥകൾക്കെതിരു തിരിഞ്ഞ അഹങ്കാരമാണപകടം....(2)
അശരണേ വെറുക്കരുതേ അഹദവനേ മറക്കരുതേ
അവന്റരികേ നിന്നെ വിളിക്കും മുന്നേ
കഴുകിടണേ പാപകറ മകനേ....

നിലവിളികൾക്ക് ചെവി കൊടുക്കാത്ത
കല്ലുരുക്കോ നിന്റെ ഹൃദയം
നിനക്കറിയാത്ത ലോകത്ത് നീ നൽകും
ഔദാര്യമല്ല നിൻ വിനയം....(2)
കവിഞ്ഞൊഴുകും പുഴകണക്കേ നിന്റെ
ദോഷം കുമിഞ്ഞാലും റബ്ബ് പൊറുക്കും മുത്തേ
റൂഹ് തൊണ്ട കുഴിലെത്തും മുമ്പ് തൗബ എടുത്തെങ്കിൽ
ഉണ്ട് മോക്ഷം റബ്ബിൻ മുമ്പിൽ നമുക്ക് പൊന്നേ