യാ ഹബീബി_ അരുവായ് മദീന പതി _ Ya Habeebe _ Aruvayi Madina Pathi _ Madh Song Lyrics



 




യാ ഹബീബി യാ ഹബീബി യാ സയ്യിദി യാ
സനദി ഹുദ്ബിയദി യാ നൂറ് ഹാദി...(2)
അരുവായ് മദീന പതീ ആർക്കുമഭയ നിധി..
ആലമ്പമേകും മതി...(2)
മനസ്സകളിൽ തിരമറിയും വഴിയറിയാതിവനുലയും
മദ്ഹ് ചൊന്നാൽ കുളിര് പെയ്യും മദീഹുന്നബി...(2)
(*****)

അണയാത്ത കനലായി മനതാപമെരിയും
മധുശീത ജലപാനം നോവേതുമലിയും..(2)
സാന്ത്വനം തരും ഹബീബിൻ മദ്ഹ് മാത്രമഭയം
വേദന മറന്നലിഞ്ഞിടേണം രാഗ വലയം...(2)
(*****)

മദ്ഹോളം മധുരം മലർ തേനിലുണ്ടോ
മനതാപം നീക്കുന്ന താരാട്ടതുണ്ടോ...(2)
മദ്ഹ് കേട്ട് കുളിരിടാത്ത മാനസ്സങ്ങളുണ്ടോ
മതി വരാത്ത മധു മദ്ഹല്ലാതെ വേറെയുണ്ടോ...(2)
(******)

കഅ്ബിൻ മനസ്സിൽ മതിച്ചുള്ള ലഹരി
കരയും മനങ്ങൾ വരിച്ചുള്ള പുലരി...(2)
ഉള്ളു കവിഞ്ഞൊഴുകി ഇഷ്കിൻ കാവ്യമേ ബൂസുരി
മുല്ലമണം തേടിയിവൻ എഴുതിടുമീ താരി...(2)
(*****)









 

Post a Comment

Previous Post Next Post