ഹബീബിന്റെ മണ്ണേ നിനക്കുള്ള ഭാഗ്യം
മദനീ സുഗന്ധത്തിനോരം
ഹബീബിൻ പ്രകാശം ചൊരിക്കുന്ന നാമം....(2)
(****)
പണ്ടേ പണ്ട് ബഹീറ പറഞ്ഞ പ്രവാചക പോരിശകൾ
പത്തരമാറ്റഴകോടെ അറേബ്യ അറിഞ്ഞൊരാ ഈരടികൾ
അൽ അമിനെന്നൊരാ കീർത്തി തൻ നാമം വിളിച്ച ഖുറൈശികളിൽ
സത്യസന്ദേശ പുകളുകളോതി വിളങ്ങിയ തേനോലികൽ
അറിവോതി പഠിച്ചില്ല ഒരുമ്മീയ്യോതിയ സച്ചരിത കഥകൾ
അഖിലം നിറഞ്ഞ് മഹത്വമറിഞ്ഞ് വിരുത്തിയ സാഗരങ്ങൾ
നാഥന്റെ കൽപ്പനകൾ....
(****)
പാടാനൊത്തിരിയൊരിയുണ്ട് ഹബീബിന്റെ പോരിശകൾ
പാരാവാര പരപ്പിനു അപ്പുറം ജീവിതശോഭനങ്ങൾ
എല്ലാ നാവിലും കേട്ടിടുമെന്റെ ഹബീബിന്റെ പോരിശകൾ
എണ്ണി ഗണിക്കാൻ മർത്യനോടാവില്ല ആ സ്വലാത്തിൻ ധ്വനികൾ
പതിനായിരം ജന്മങ്ങൾ ഒന്നിച്ചീമണ്ണിൽ പിറന്നാലും ആവുകില്ല
അറുപത്തിമൂന്നിലെ വിശ്വജന്മത്തിന്റെ ഓരത്തൊന്നെത്തുകില്ല
മുത്താണ് സ്നേഹം മുല്ല....
(****)