ഹൃദയം നുറുങ്ങുന്ന_ഹബീബോരുടെ മദ്ഹ്-03_ Habeeborude Madh -03_ Hrthayam Nurungunna_ Thoha Thangal song_ Madh Song Lyrics

 




ഹൃദയം നുറുങ്ങുന്ന വേദനകളുണ്ടെങ്കിൽ
അഭയം ചൊരിക്കുന്നു ത്വാഹ റസൂൽ
ഇടറുന്ന ജീവിത വിലാപങ്ങൾക്കിടയിലും
കനിവിന്റെ പൊരുളാണ് ഹാതിം റസൂൽ...(2)
(*****)

അണപൊട്ടി ഒഴുകും അതിശക്ത പ്രണയം
അതിലടരും കണ്ണീരിൻ രൂപഭാവം
അകലങ്ങളില്ലാ ഹൃദയത്തിനുള്ളിൽ
ഒട്ടി പിടിച്ചതാ ധന്യ കേഹം...(2)
ഒരു നോക്ക് പോലും കണാതിരുന്നെൻ
ഇരു കണ്ണടഞ്ഞാൽ നോവാണ് റബ്ബേ
ഒരു പാട് കാലം മദ്ഹോതിടും ഞാൻ
ഇവനുള്ള ശബ്ദം മുറിയും വരേയും
(*****)

ഒരുങ്ങീടുമെന്നും ഒരു യാത്ര പോകാൻ
മരണത്തിനൻ തൊട്ട് മുമ്പൊന്നു കാണാൻ
കൺ മുന്നിൽ കണ്ടാൽ അസ്റാഈൽ വന്നാൽ
ആ പുണ്യ ഭൂമിയിൽ അറ്റു വീണാൽ...(2)
ഇവനുണ്ട് അഭയം ഇവനല്ലേ ഭാഗ്യം
ഇവനുണ്ട് ദുനിയാവിൽ മികവാർന്ന വിജയം
ഇഹ്‌ലാസ് തരണം ഈമാൻ പകരണം
ഇടറാതെ ഇറയോനെ നാന്നോടലിയണം
(*****)










Post a Comment

Previous Post Next Post