ഒരു നോക്കു കാണാനായി കൊതിച്ചു ഞാനേ
ഒരു കോടി ജന്മത്തിൻ സാഫല്യം നേടാനേ....(2)
കനവിൽ അണഞ്ഞീടാത്തതെന്തെ ഹബീബേ
കനിവേകിടേണം എന്നിൽ ഹൈറിൻ പ്രഭാവേ....(2)
(****)
മിഴിയിണയിൽ കണ്ണീരായ് ഞാൻ വന്നു തീരുകേഹം
അഴകേറും എൻ ത്വാഹ വാഴുന്ന മധുതീരം...(2)
കരളിന്റെ നൊമ്പരമറിയും മെഹമൂദിൻ മുമ്പിൽ ഞാൻ
കനലാലെ ദുരിതം പേറും ഖൽബിന്റെ വ്യഥ ചൊല്ലാൻ....(2)
സാറ അയ്നായ്നാ കുമോ അയ് യാറസൂലള്ളാ....(2)
സ്വാറ ഖൽബി ഫീ ഹുബ്ബീക്ക യാ ഹബീബള്ളാ...
(****)
ഇഷ്കിന്റെ മലർ വിരിയും രാവെത്ര കഴിഞ്ഞില്ലേ
ഇശലായ് ഞാൻ പാടുന്ന മദ്ഹൊലികൾ കേട്ടില്ലേ....(2)
എൻ ജീവൻ കരമായ് നൽകാം അണയേണം മെഹബൂബേ
വരമായ് തിരു നോട്ടം എന്നിൽ കുളിരേകും മതിനൂറേ...(2)
ഇഷ്കി ദൗമൻ ല്ലീ റിളാക്ക യാ റസൂലള്ളാ...(2)
ജസദി റൂഹി ഫി ഫിദാക്ക യാ ഹബീബള്ള...
(****)
Ith എഴുതിയത് ആരാണ്
ReplyDelete