ഹബീബിന്റെ കാലം ( Habeebinde Kalam)

 




ഹബീബിന്റെ കാലം മറക്കില്ല ലോകം
ഈ ദുനിയാവിൻ സ്വർഗ്ഗ സമാന കാലം
പ്രപഞ്ചം അറിഞ്ഞു വിശുദ്ധ പ്രഭാവം
യുഗങ്ങൾ കൊതിച്ച അതുല്യ നിയോഗം....(2)
ഇരുൾ കീറി മണ്ണിൽ പടർന്നു പ്രഭാവം
അതാ കനിവിൻ വലയം അതെൻ ജീവ നാളം

(*****)

തണൽ തണ തണലിനും തണലേകി മേഘം
ജകത്തിന് അനുഗ്രഹം ചൊരിച്ച പ്രയാണം....(2)
ഹബീബിന്റെ വിരലിൽ നിന്നുതിർന്ന പ്രവാഹം
ഈ ഉലകം കുടിച്ച അതി ശ്രേഷ്ഠ പാനം

(******)

ചരൽ കല്ല് ശരവേഗം പറത്തിയ കൈകൾ
ശിഫ കൊണ്ട് സ്വഹാബർക്ക് മരുന്നായ ഉമിനീർ.....(2)
ഹൃദയങ്ങൾ വായിച്ച ശക്തമായ കണ്ണുകൾ
അജബിന്റെ ജന്മം ഹബീബ് മാത്രം

(******)

വിശുദ്ധ കലാമിൻ ഇടമായ ഹൃദയമിൽ
മലിന ഭൂമി ശുദ്ധമാക്കിയ മഹാജീവ ശ്വസനമേ...(2)
വിദാഇന്റെ നേരം ലോകങ്ങൾ തേങ്ങി
ആ ഇതിഹാസം മറഞ്ഞു പ്രപഞ്ചം കരഞ്ഞു

(*****)




Post a Comment

Previous Post Next Post