കരയാതെ പാടാൻ കഴിയാത്തതെന്തെ( Karayathe Padan )


 



കരയാതെ പാടാൻ കഴിയാത്തതെന്തെ
ഉലകതേഴും തേങ്ങിയുള്ള അന്ത്യയാത്ര
ഉരുകുന്ന മിഴികൾ പാരുന്ന ചുടുനീർ
തോർന്നിടാത്ത കഥയാണബീബിൻ യാത്ര....(2)
എഴുതിടാനാകില്ല പാടുവാൻ കഴിയില്ല....(2)
കര കരഞ്ഞ നേരം കടൽ നിലച്ച യോഗം താങ്ങില്ലെൻ നൂറിൻ വിയോഗത്തിൽ രംഗം

(********)


ജീവന്റെ ജീവായ ത്വാഹ പിരിയുമ്പോൾ
ജന്മാന്തരങ്ങളും ജീവറ്റു പോയി
ജയ സൂര്യനന്നാളിൽ ഇരുളിൽ മറഞ്ഞപ്പോൾ
ലോകാന്തരങ്ങളും തമസ്സിലായി...
തിരു ദുദരെങ്കേ മതി പോയതെന്തെ....(2)
കരൾ പിടഞ്ഞ് അകം മുറിഞ്ഞ്
കരഞ്ഞു ലോകമന്ന്

(********)

റൂഹിന്റെ യാത്ര തൻ വഴികളിൽ ഉലകത്തിന്റെ
പുഷ്പഹാരങ്ങളിൽ കൂമ്പാരമേ
റൈഹാൻ സുഗന്ധം വഹിക്കുവാൻ റഹ്‌മത്തിൻ
അംലാക്കിനാൽ ഭൂമിയും നിറവേ
തിരു നൂർ വിടവാങ്ങി തരുളഹദിൽ തൂകി...(2)
തരുളഹദിൻ പൊരുൾ നിവർത്തി
തിരു വിജയം നൽകി

(********)





Post a Comment

Previous Post Next Post