മദീന പുരി ഈന്ത മരങ്ങളാകാൻ
മനസ്സിൽ കൊതി മുത്തിൻ അജ്‌വ നൽകാൻ
മലർ വനിയിൽ പാറും പറവതാകാൻ
മനസ്സിൽ കൊതി മുത്തിൽ പറന്നിറങ്ങാൻ....(2)
മധുര വിധി കൊണ്ട് മരിച്ച് വീഴാൻ
മഹിമണ്ണിൽ ചേരുന്ന മണലിലാകാൻ...(2)
(*******)
മാമലകൾ കണ്ടല്ലോ മാനം നോക്കി നിന്നല്ലോ
മാലിക് ഇമാം നഗ്നപാദനായി വന്നത്
മാല് കൊണ്ട് നിന്നല്ലോ മാരിയായി ചേർന്നല്ലോ
മഹതിമണി ഖദീജയാ മാറിൽ ചേർന്നത്....(2)
മിന്നുന്ന മസ്ജിദിൽ മുന്നത്തെ സഫതിൽ
മിന്നിത്തിളങ്ങി ഇരിക്കണം
മിണ്ടാതെ മുത്ത് റസൂലിന്റെ ചാരത്ത്
മുട്ടിയിരുമ്മി രസിക്കണം.....(2)
(*******)
മാണിക്യവും മരതകവും മാറിനിൽക്കും മണൽ തരികൾ
മാധുര്യപൂവാം റസൂലിൻ മേനി കൊണ്ടത്
മാനിക്കണം ആ മദീന വാസികളാം മേന്മകളെ
മാനിമ്പപ്പൂവിന്റെ ഹുബ്ബ് നേടലുണ്ടത്....(2)
മണ്ണിലെ ജന്നത്താ കണ്ണിലെ പൊന്നൊത്ത
മതിലുകൾ മേനി പുൽകണം
മഞ്ഞുരുകുന്നത് പോലെ മനസ്സിന്റെ
മാലിന്യം നീക്കി കളയണം
(******)
മാഹിറാം അബൂഹുറൈറ മൗത്തിൻ നേരം കണ്ട ഹൈറ
മന്ദമാരുതന്റെ കൂടെ മുന്തിയ നൂറേ
മാറിലായ് അബു ഉബെയ്യ മാറ്റുരച്ച വാപ്പയോട്
മാനസം നിറഞ്ഞിടുന്ന മാസ്മര പവറാ....(2)
മണ്ണും മരവും മഴത്തുള്ളിയും മാടി മുത്ത് നബിയെ വിളിച്ചിരുന്നു
മണ്ണിലിറങ്ങി മലക്കുകൾ പോലുമാ മുത്ത് മണിയെ കൊതിച്ചിരുന്നു
(*******)
ഇതിൽ കുറയെ തെറ്റുകൾ ഉണ്ട് ശരിയാക്കണം 👍 നന്ദി ഞാൻ നബിദിനട്ടീന് പാടും ഈപാട്ട് ഇന്ഷാ അല്ലാഹ്
ReplyDelete