ഇഷ്കെ റസൂലള്ളാ _ Ishke Rasoolalla






ഇഷ്കേ റസൂലള്ളാ....നൂറേ ഹബീബള്ളാ...(2)
മഹ്ബൂബ് വാഴും സന്നിധി
മുഖതാവിൽ കണ്ടിടുവാൻ കൊതി
മന്നാനെനിക്കേകാ വിധി
മണ്ണിൽ എനിക്കിനി അതു മതി....(2)

(*******)

അമൃതമാ തിരു ജീവിതം
അതിൽ പതിരു തിരയൽ പരാജിതം
അലിഫിലണയും പൂരണം
ഇരു ലോകം പടപ്പിനു കാരണം....(2)
അഖില മഴകിൻ സംഗമം
അകം നിറയെ അറിവിൻ കുങ്കുമം
ഹൃദയമറിവിൻ സാഗരം
അറിഞ്ഞോരിൽ അഭയമതായ് കരം
സ്വല്ലി അലന്നബി.... സ്വല്ലി അലന്നബി
സ്വല്ലി അലാ ഹൈറിന്നബി....(2)
നോവേതിലും പരിഹാരമായ്
തണലായ കേതാരം
നിറ വെണ്ണിലാവഴകാ മുഖം
നേരിന്റെ അവതാരം

(*****)

അദബിലറിയണം നൂറിനെ
അതിൽ കതിരിൽ നുകരണം ഹൈറിനെ
കഴുകി മനസ്സിൻ ചേറിനെ
കാണേണമാ തിരു പ്രാണനേ....(2)
ജകമിനൊളിയാം താരകം
ജക മാർഗ്ഗമൊഴുകിയ ജാലകം
ജനനമജബാൽ പുളകിതം
ജന്നാത്തിവർക്ക് സമർപ്പിതം...
സ്വല്ലി അലന്നബി.... സ്വല്ലി അലന്നബി
സ്വല്ലി അലാ ഹൈറിന്നബി....(2)
നോവേതിലും പരിഹാരമായ്
തണലായ കേതാരം
നിറ വെണ്ണിലാവഴകാ മുഖം
നേരിന്റെ അവതാരം

(******)











 

Post a Comment

Previous Post Next Post