മദീനയുടെ നാമത്തിൽ മദ്ഹിന്റെ പാലാഴി....(2)
പ്രേമത്താലിവർ പാട്ടുപാടി
മഹ്ബൂബിൻ തിരു ദേശം അണയാനെന്താവേഷം
ആഷിഖിൻ ആശയാം ആലമ്പമേ
ആർദ്ര മനസ്സിന്റെ ആശ്രയമേ
മദീന....മദീന....(5)
(*****)
ശുഭ സാർഥസാരമാം ഹരിതക മാനം
ഉദയാർക്ക ശോഭയിൽ സുവർണ മാനം
വഴി നീക്കുമാവെറും മൺതരി പോലും
മഹ്ബൂബിനെന്നെന്നുംസൗഗന്ധ പാനം...(2)
ഖൽബിൽ നിറവായ് പൂ മദീന
ളുൽമിൽ നിലാവായ് തേൻ മദീന
മദീന....
(*****)
കനലൂറുമാ മണൽ പാതകൾ പോലും
മഹ്ബൂബിനോർമകൾ ഉണ്ട് സാദ്രം
അഭിവാദ്യമോതുമാ കല്ലുകളാലും
ഇവരേകുമോ സ്വർഗ്ഗ സ്നേഹ ഗന്ധം....(2)
മദനീയ്യ ഭൂമി മതമായ് സുഗന്ധം
ചെവിയോർത്തിടാനായ് മഹ്ബൂബിൻ ശബ്ദം
ഹൃദയ പ്രഭയായ് പൂ മദീന ഉദയാരുണഭാം പൂ മദീന
മദീന...
(******)