അജ്മലുൽ ഹദ്ദയ്നി യാ റസൂലാ....(2)
അഴകതിലോ സമമില്ല
തിരു നബി അഴകതിരില്ലാ...(2)
(*****)
താരകമായിരം വിണ്ണിലുദിച്ചെന്നാലും
ആ മുഖ കാന്തിയോ മങ്ങില്ലാ ഒരു നാളും...(2)
അഴകതിലോ സമമില്ല
തിരു നബി അഴകതിരില്ലാ...(2)
(*****)
തിരു നബിയോരിൽ സലാമും ചൊല്ലി...ആ....
തിരു നബിയോരിൽ സലാമും ചൊല്ലി
അരികെ വരുന്നു ഹജറും
മതി നബിയോരുടെ വിളിയും കേട്ടാൽ
മടി കൂടാതെ ശജറും...(2)
തിരു മദ്ഹെഴുതിയ കവികൾ
തീർന്നതുമില്ല നബി പുകൾ
തിരു പുകളെഴുതിയ കഥകൾ
തീരുകയില്ല നബി പുകൾ
(****)
ആമിന ബീവിക്കാറ്റൽ പിറന്നു
അൽ അമിനായി വളർന്നു.....(2)
ആരുലും ആശ്രയമായി ഹാദീ....ആ
ആരിലും ആശ്രയമായി ഹാദി
അകതികളിൽ തണലായി
അശരണരും ആ മധുവേ തേടി
അസുലഭമായി മാറി....(2)
തിരു മധു നുകരും ശലഭം
തിരു നബി സ്വഹബുകളകിലം
തിരു നബി തീരാ മദ്ഹും
തീരുകയില്ലിത് മദ്ഹും...
(****)
അഹ്സനു മിൻക്ക അക്മലു മിൻക്ക
ലം തറ ഖത്തു അയ്നി
അജ്മലു മിൻക്ക അത്‌യബു മിൻക്ക
ലം തരിദിന്നിസാഹു....(2)
അസ്തമയം ആ അർക്കനെ നോക്കി...ആ
അസ്തമയം ആ അർക്കനെ നോക്കി
തിരു നബിയോടുപമിച്ചാൽ
അതിരുകളില്ല സുമമിൻ ഭംഗി
ഉയരമിലല്ലോ ഹസനാൽ....(2)
തിരു മദ്ഹെഴുതിയ കവികൾ
തീർന്നതുമില്ല നബി പുകൾ
തിരു പുകളെഴുതിയ കഥകൾ
തീരുകയില്ല നബി പുകൾ
(******)