മൗലായ സ്വല്ലി _ കീർത്തി മികന്ത (Maulaya Swalli _Keerthi mikantha) jafer irikkoor song_ madh song lyrics

 






മൗലായ സ്വല്ലി.....അലാ ഹബീബി.....(2)
കീർത്തി മികന്ത പ്രഭാമലരേ
കീർത്തന ലയന സുഖം കുളിരേ
സ്നേഹ മദീനയിലെ തളിരേ
ത്വാഹ നബിയോരേ....(2)
പ്രമാണം ഖുർആൻ ഒളിവല്ലെ
പ്രഭാതം മിഅ്റാജഴകല്ലെ....(2)
സദാ ഞാൻ തിരുനാമം കേട്ടു
ഹുദായിൽ സ്വലവാത്തുരവിട്ടു...(2)
അറിവിൻ കേതാരമേ
അഭയ പൂ നജ്മേ
അണയാമോ പൂവേ...
(*****)



കുഫിറിൻ വഴിയിൽ ഉദി ചെയ്തു
പ്രഭയായ് തിരുത്വാഹ
ഫിഖ്റാൽ ശിർക്കിൻ മറനീക്കി
സൽവഴിയായ് ത്വാഹ....(2)
ഉമർ വന്നു ഹള്റത്തിൽ
കരം പുൽകി സവിധത്തിൽ
ഹിദായത്തലേറിലേ ഹബീബിന്റെ പ്രിയരല്ലെ
പ്രണയിച്ചിടാം അവരെ പ്രതീക്ഷകൾ നെയ്തീടാം
(******)

കരുണക്കടലിൻ വചനങ്ങൾ
മദ്ഹേറും തിങ്കൾ
ആ മദാഹോതിയ സേവകരും
നേടി ഭാഗ്യങ്ങൾ....(2)
അനാഥകൾക്കാശ്രയമായ്
അധാർമ്മികത നീക്കാനായ്
റസൂലിന്റെ സഹനങ്ങൾ
അനാമിന്റെ നന്മക്കായ്
ഹതഭാഗ്യരായവരാം മിഴികളിൽ കണ്ണീരാം....(2)
(*******)







Post a Comment

Previous Post Next Post