യാ സയ്യിദി സ്വർണ വർണ ചിറകേറിയെന്റെ
ഖൽബറയിൽ പൊന്നറ ഒരുക്കീടുമോയാ സനദി സ്വർഗ്ഗ സുഗന്ധമൊന്നേകി മെല്ലെ
സാന്ത്വനമെൻ റൂഹിനേകുമോ
യാ ശഫിഈ സ്വപ്ന കൂട്ടിനുള്ളിൽ പറന്നെത്തി
സങ്കടങ്ങൾ തീർത്തീടുമോ....(2)
ഞാനന്ന് ജനിച്ചില്ല ജ്ഞാനപുഴ നീന്തില്ലാ
ഞാനാ നാട്ടിന് പുൽ കൊടിയെ പോലും കണ്ടില്ല
(*****)
ഓർക്കും ഞാനാ ചരിതങ്ങൾ ഒഴുകിതീരും നയനങ്ങൾ
യാ നബിയേ യാ നബിയേ ഫിദാക്ക ഉമ്മി
നിഴലായ് കൂടെ നിന്നെങ്കിൽ നിറയെ പുണരാൻ തന്നെങ്കിൽ
യാ നബിയേ യാ നബിയേ ഫിദാക്ക അബി
എന്നും ചാരെ ഇരുന്നേനെ അന്നം പോലും വെടിഞ്ഞേനെ
ഹിദ്മത്തിന്റെ കെട്ടാരത്തിലെ രാജാവായേനെ
ഹൗളിൻ പാനം ഇല്ലേലും ഹൗഫ അശ്റിൽ കണ്ടാലും....(2)
ത്വാഹ നബിതൻ തിരുനൂറൊന്ന് പുൽകാൻ തന്നാലും
പുൽകാൻ തന്നാലും
(*****)
പ്രാണനേക്കാൾ പ്രേമിച്ചു പ്രാർത്ഥനയിൽ ഞാൻ യാചിച്ചു
യാ നബിയേ യാ നബിയേ ഹുദ്ബി അയ്ദീനാ
സ്വർഗ്ഗക്കൂട്ടിൻ ചാരത്ത് സ്വന്തത്തെക്കാൾ മുഹബ്ബത്ത്
യാ നബിയേ യാ നബിയേ തീർക്കൂ ഹാജത്ത്
അമൃതം തൂകിയ സുൽതാനേ അഴകിൻ പൂക്കളെ ബുസ്താനേ
അനുരാഗത്തിൻ തോണി തുഴഞ്ഞാൽ അരികിലിരിക്കേണേ
പ്രായം പേറി നരച്ചാലും ഭ്രാന്തൻ എന്ന് വിളിച്ചാലും...(2)
ത്വാഹ നബിതൻ തിരുനൂറൊന്ന് പുൽകാൻ തന്നാലും
പുൽകാൻ തന്നാലും
(*****)