ഹബീബേ ഞാൻ കരഞ്ഞോട്ടെ
കദന ഭാരം തുറന്നോട്ടെ
കരളിൻ നോവുരഞ്ഞോട്ടെ
കനൽ തിരയൊന്നുറഞ്ഞോട്ടെ
(*****)
അകലെ മരുഭൂവിൽ ചിറകൊടിഞ്ഞ്
മരിച്ചിടാൻ ആശ ഇവനുണ്ട്
അരികെ അണയാത്ത വ്യസനവുമായ്
രുചിച്ച് തീർക്കുന്ന നോവുണ്ട്...(2)
ആകാശങ്ങൾ മാറിപ്പോയി ആമോദങ്ങൾ കണ്ണീരായി
ആശ്വസത്തിൻ തീരം കണ്ണിൽ തെളിവായി
ആരാമത്തിൻ ഓരം വന്നാൽ ആവോളം ഞാൻ സ്നേഹം ചൊല്ലാം
ആറ്റൽ നബിക്കായെൻ ഖൽബും പകുത്തീടാം
(****)
ചിതറിയുടയുന്ന മിഴികണങ്ങൾ
ഒഴുക്കിടും നേർത്ത പുഴയുണ്ട്
തിരകളൊഴിയാത്ത കടലിരമ്പൽ
എൻ കരളിൽ കേട്ട നിനവുണ്ട്...(2)
പാരാവാരം താണ്ടീടേണം
പാദം മണ്ണിൽ ചേരത്തീടേണം
പാപിക്കായ് ആ മദീനത്തൊരിടം വേണം
ആരാമത്തിൻ ഓരം വന്നാൽ ആവോളം ഞാൻ സ്നേഹം ചൊല്ലാം
ആറ്റൽ നബിക്കായെൻ ഖൽബും പകുത്തീടാം
(*****)