ലോകമേ കേട്ടിടേണമെൻ ഹബീബിനെ _ Lokame Ketidenamen Habeebine_ Thoha Thangal song_ Madh Song Lyrics

 





ലോകമേ കേട്ടിടേണമെൻ ഹബീബിനേ
കാലമേ സത്യമെൻ ഹബീബ് സ്നേഹമേ
ത്യാഗമേറുന്ന ജീവിതം പ്രതീകമേ
കാവലായ് ഭൂമിയിൽ നിലാപ്രകാശമേ....(2)
(******)

നീതിയിൽ ലോകം കണ്ട നിസ്തുല പ്രഭാവമേ
ഈ വെയിൽ ചൂടിലും മണൽ തരിക്ക് പ്രാണനേ....(2)
സ്നേഹം കെണ്ടെഴുതിവെച്ച ദർശനം മനോഹരം
ക്രോതം കെണ്ടരികിൽ വന്ന വൈരികൾക്ക് സാന്ത്വനം.....(2)
പാദമേറ്റ ഭൂമിയിൽ പാതിര മറഞ്ഞിടും
പാവമെന്റെ നബിയെ കണ്ണുനീർ നിറഞ്ഞിടും
പാരിടത്തിലാകെയും ആ തണൽ നിറഞ്ഞിടും
പാലകന്റെ ദൂദരെ ലോകം ഇന്ന് വാഴ്ത്തിടും
ആ ചരിത്രമേറ്റു പാടിടുംം
(******)

നീചരായെൻ റസൂലെ കണ്ടവർ അറിയണം
ആ ഹബീബോതി വെച്ച വാക്കുകൾ പഠിക്കണം...(2)
എവിടെയാണെൻ ഹബീബ് ധർമ്മം വിട്ടൊഴിഞ്ഞത്
എതിരിടാൻ എന്ത് തിന്മയാണ് മുത്തിൽ കണ്ടത്....(2)
ഭീതിയല്ല നീതിയെന്ന് ദീനുരത്ത സയ്യിദ്
വേദനിച്ച ജനത കണ്ട ആശ്രയത്തിൻ ദൂദര്
യുഗമിത് വരെ ലോകം കണ്ട വലിയ സഹനം ശീലര്
മാനുഷികത കോർത്തു വെച്ച് വിശ്യവിമോചകര്
കരുണയാണെൻ റസൂലര്
(*****)

തോക്കെടുത്ത് താടി വെച്ചവന്റെ പേര് മുഅ്മിനോ
പോരടിച്ച് മണ്ണിൽ ഭീതി തീർത്തവൻ മുജാഹിദോ....(2)
ശാന്തിയോടെ ശാന്തമായ് മതം പറഞ്ഞ സയ്യിദ്
ത്യാഗമാൽ പുണ്യജന്മം കരുതി വെച്ച ആദിൽ....(2)
ഉടമകൾക്കും അടിമയോട് അദബുരത്ത രാജര്
കുഴി വിധിച്ച പെൺകുരുന്നിൻ കൈ പിടിച്ച കാമിൽ
തല കൊതിച്ച ശത്രുവിന്റെ മനം കവർന്ന നബിയര്
സഹനം സമരമാക്കിയുള്ള ലോകം കണ്ട ധീരര്
അഭയമാണെൻ റസൂലര്
(*******)









2 Comments

Post a Comment

Previous Post Next Post