കണ്ണുനീരിൽ കോർത്ത കാവ്യം
കേട്ടു കരയാൻ എന്റെ വിലാപം
പാപി പാടും സ്നേഹ ഗാനം
പാടി തളർന്നാൽ എൻ വ്യഥ തീരം.....(2)
കനിയേ മെഹബൂബി.... തണിയേ എൻ ഹാദി
കരൾ വെന്തിവൻ പാടി....വ്യഥ തീർക്ക് ഫുആദി
(*****)
പിറന്നു മണ്ണിതിൽ ഉടനെ
അറിഞ്ഞു സ്നേഹം നായകരേ
അലിഞ്ഞു തേടി ഞാൻ പ്രിയരേ
തിരഞ്ഞു പൂ മദീനയുമേ....(2)
എൻ കൺ തടവും ഇടറും കരളും
ഹിദമെന്തറിയാത്തൊരു ശുന്യതയും
വിധിയോർത്ത് വിതുമ്പും നെഞ്ചകവും
(****)
പാപ കടലിൽ മുങ്ങി തളർന്നു
സ്നേഹം കരം നീട്ടി തരണേ
പാകപിഴവിൽ നെഞ്ചം തപിച്ചു
പാരിൽ ഹതഭാഗ്യൻ ഇവനേ...
(*******)